മണ്ണാര്‍ക്കാട്: പ്രകൃതിയുടെ വശ്യസുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന കുന്തിപ്പുഴയിലെ കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയ്ക്കായു ള്ള നടപടികള്‍ പുരോഗമനവഴിയില്‍.പദ്ധതി നടപ്പിലാക്കുന്നതിനായി ഇനി ഭൂമിയേറ്റെ ടുക്കുകയാണ് വേണ്ടത്.പയ്യെനെടം വില്ലേജില്‍ 1.58 ഏക്കര്‍ മിച്ചഭൂമിയാണ് റെവന്യു വ കുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമി വിനോദ സഞ്ചാര പദ്ധതിക്കായി വിനിയോഗി ക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും ലാന്റ് റെവന്യു കമ്മീഷണറേറ്റില്‍ നിന്നുള്ള എന്‍ഒസിക്കായാണ് കാത്തിരിപ്പ്.ഇത് ലഭ്യമാകുന്നതോടെ ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാനാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സി ലിന്റെ നീക്കം.

കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരുത്തിച്ചാല്‍ ഭാഗം സ്ഥിതി ചെയ്യുന്നത്.ഇവിടെ ഒരു കോടി രൂപയുടെ പദ്ധതിയാണ് ഡിടിപിസി വിഭാവനം ചെയ്തിരി ക്കുന്നത്.ഇതിന്റെ വിശദമായ പദ്ധതി രേഖ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. പാലം, പാര്‍ ക്ക്,ഇരിപ്പിടങ്ങള്‍,സുരക്ഷാ സംവിധാനങ്ങള്‍,സൗന്ദര്യവല്‍ക്കരണം എന്നിവയെല്ലാമാണ് ഉള്‍പ്പെടുക.2020ലാണ് കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര കേന്ദ്രം ആരം ഭിക്കാന്‍ ഡിടിപിസി നീക്കമാരംഭിച്ചത്.രണ്ടര വര്‍ഷത്തിനിപ്പുറം ഭൂമിയേറ്റെടുപ്പും മറ്റു മായി പദ്ധതി നീണ്ട് പോവുകയാണ്.ഗ്രാമ പഞ്ചായത്ത് അധികൃതര്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി നിവേദനം നല്‍കിയിരുന്നു.

പദ്ധതിക്കായി ഡിടിപിസിയും ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും കൂട്ടായ ശ്രമ ങ്ങളാണ് നടത്തുന്നത്.ഗ്രാമ പഞ്ചായത്ത് നടപ്പു ബജറ്റില്‍ മൂന്ന് ലക്ഷം രൂപ കുരുത്തി ച്ചാല്‍ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് ബജറ്റില്‍ വിനോദ സഞ്ചാരത്തിനാണ് പ്രധാന്യം.നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയില്‍ കുരുത്തിച്ചാല്‍ ഉള്‍പ്പെടുത്താനുള്ള നീക്കം പരിഗണനയിലുണ്ട്.ഇതെല്ലാം തന്നെ നാടിനും വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുകയാണ്.

സൈലന്റ് വാലി മലനിരകളില്‍ നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ പതഞ്ഞൊ ഴുകുന്ന കുരുത്തിച്ചാലിന്റെ സൗന്ദര്യം ആസ്വദിക്കാനായി ധാരാളം പേരെത്താറുണ്ട്. മഴക്കാലത്താണ് കൂടുതലും ആളുകള്‍ എത്താറുള്ളത്.വലിയ പാറക്കെട്ടുകളും കയ ങ്ങളും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും സംഭവിക്കാനിടയുള്ള കുരുത്തിച്ചാല്‍ ദുരന്തമുഖം കൂടിയാണ്.ഒരു ഡസനിലധികം ജീവനുകള്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. അതേ സമയം കുരുത്തിച്ചാലിന്റെ വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്താണ് ഇവിടെ പരിസ്ഥിതി സൗഹൃദമായ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാന്‍ ഡിടി പിസി മുന്‍കൈയെടുത്തത്.പദ്ധതി യാഥാര്‍ഥ്യമായാല്‍ മലയോരഗ്രാമത്തില്‍ വികസ നത്തിന്റെ വാതിലും തുറക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!