അലനല്ലൂര്‍: ഈ വര്‍ഷത്തെ നഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ് പരീക്ഷയില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മികച്ച വിജയം. സ്‌കൂ ളിലെ 18 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു.പരീക്ഷയെഴുതിയ 99 വിദ്യാര്‍ഥികളില്‍ 88 പേ രും വിജയിച്ചു.പി.ആദില്‍ ഹാമിദ്,പി.അഖില്‍ ചന്ദ്രന്‍,എന്‍.ആലിയ,പി.അനന്ദു,കെ. അനര്‍ഘ,ടി.അനിയ,സി.പി.അര്‍ച്ചന,പി.അര്‍ഷദ് ആരിഫ്,കെ.ദേവിക,എം.ഫര്‍ഹ, എന്‍. ഹബിന്‍ഷാന്‍,സി.ഹിബ ഷെറിന്‍,സി.ജിഹാദ്,ടി.കെനമിയ ഫര്‍ഹ,എ.നിദ, പി.ആര്‍. നിരജ്ഞന, എന്‍.സന, എം.ഷദ എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.ഇവരുടെ വീടു കളിലെത്തി അധ്യാപകര്‍ മെഡലും മധുരവും നല്‍കി അനുമോദിച്ചു.വിജയികളായ കുട്ടികള്‍ക്ക് ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ വര്‍ഷം തോറും 12,000/ രൂപ ലഭിക്കും എന്നതാണ് ഈ സ്‌കോളര്‍ഷിപ്പിന്റെ പ്രത്യേകത. പ്രധാനാധ്യാപകന്‍ പി.റഹ്മത്ത്, ഡെ പ്യൂട്ടി ഹെഡ്മാസ്റ്റര്‍ അബ്ദുന്നാസര്‍ പടുകുണ്ടില്‍, വിജയശ്രീ കോ ഓര്‍ഡിനേറ്റര്‍ വി.പി. ഉമ്മര്‍, പി.ദിലീപ്, എസ്.ഉണ്ണി കൃഷ്ണന്‍ നായര്‍, കെ.യൂനുസ് സലീം, സി.ബഷീര്‍, പി. അബ്ദുസ്സലാം എന്നിവര്‍ ഗൃഹ സമ്പര്‍ക്കത്തില്‍ പങ്കെടുത്തു.