അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

അലനല്ലൂര്‍: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി അലനല്ലൂര്‍ പഞ്ചാ യത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ്.52,48,53,749 രൂപ വരവും 51,22,81,610 രൂപ ചെലവും 1,25,72,139 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ ഹംസ അവതരിപ്പിച്ചു.പാര്‍പ്പിടം,കുടിവെള്ളം,ആരോഗ്യം,വിദ്യാഭ്യാസം,ഗതാഗതം എന്നിവ യ്ക്കാണ് പ്രഥമ പരിഗണന.

റോഡുകളുടെ അറ്റകുറ്റപ്പണി,നവീകരണം എന്നിവയ്ക്കായി 5,78,37,000 രൂപയും,ലൈഫ് ഭവന നിര്‍മാണ പദ്ധതി,മറ്റ് ഭവന പദ്ധതികള്‍ക്കായി 2,37,90,000 രൂപയും ദാരിദ്ര്യ ലഘൂക രണത്തിന് 1,68,72,000 രൂപയും കുടിവെള്ള പദ്ധതികള്‍ക്കായി 50,00,000 രൂപയും ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്.സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മരുന്ന് വാങ്ങുന്നതിനായി 27,00,000 രൂപയും ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായത്തിന് 2,00,000 രൂപയും വാതി ല്‍പ്പടി സേവനത്തിന് 1,00,000രൂപയും വകയിരുത്തി.ആയുര്‍വേദ ആശുപത്രിയെ ഹെല്‍ ത്ത് ആന്റ് വെല്‍നസ് സെന്ററാക്കി മാറ്റാനും പദ്ധതിയുണ്ട്.ഭിന്നശേഷി വിദ്യാര്‍ത്ഥിക ള്‍ക്ക് സ്‌കോളര്‍ഷിപ്പും ബത്തയും നല്‍കുന്നതിന് 22,00,000 രൂപയും അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 16,90,000 രൂപയും അങ്കണവാടി അനുപൂരക പോ ഷകാഹാര വിതരണ പദ്ധതിയ്ക്കായി 65,00,000 രൂപയും നീക്കി വെച്ചു.കാര്‍ഷിക,ക്ഷീര വികസന മേഖലകള്‍ക്കും,ക്ഷേമ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടു ണ്ട്.

ഹരിത വാര്‍ഡും തുടര്‍ന്ന് ഹരിത പഞ്ചായത്തുമാണ് ലക്ഷ്യം വെക്കുന്നതെന്നും ഇതിനാ യി ഒരു പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി മുന്നോട്ട് പോകുമെന്ന് വൈസ് പ്രസിഡന്റ് കെ ഹംസ പറഞ്ഞു.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യ ക്ഷയായി.സ്ഥിരം സമതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍,അലി മഠത്തൊടി, ലൈല ഷാജാഹാന്‍,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ വേണു മാസ്റ്റര്‍,ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ പി മുസ്തഫ,എം കെ ബക്കര്‍,സെക്രട്ടറി ടി വി ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!