മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ പാലക്കാട്,ചിറ്റൂര്‍, മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയ ങ്ങളിലെ ജീവനക്കാരും സിവില്‍ ഡിഫന്‍സും സംയുക്തമായി വേനല്‍ക്കാല അഗ്‌നി പ്രതിരോധം-സൂര്യാഘാതം-ഇടിമിന്നല്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം, ഡെമോണ്‍സ്ട്രേഷന്‍ എന്നിവ സംഘടിപ്പിച്ചു.വേനല്‍ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിപാടി സംഘടിപ്പിച്ച തെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. മലമ്പുഴ ആനക്കല്ല്, ചിറ്റൂര്‍ അണിക്കോട് ജംഗ്ഷന്‍, മണ്ണാര്‍ക്കാട് ടൗണ്‍ എന്നിവടങ്ങളിലാണ് പരിപാടി നടത്തിയത്. ചിറ്റൂരില്‍ നടന്ന പരിപാടി ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിത ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടിയില്‍ സ്റ്റേഷന്‍ ഓഫീസര്‍ ജോബി ജേക്കബ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോവിന്ദന്‍കുട്ടി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീര്‍മാരായ പ്രവീണ്‍, ജയ്സണ്‍ ഹിലാരിയോസ്,ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.നാസര്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ സന്തോഷ് കുമാര്‍, ശ്രീജന്‍, സുമിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!