മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ നിന്നും ഊട്ടിയിലേക്കുള്ള മുള്ളി-മഞ്ചൂര്‍ മലമ്പാതയില്‍ അടച്ചിട്ടിരിക്കുന്ന തമിഴ്‌നാട് വനം ചെക്‌പോസ്റ്റ് തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് തമി ഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നിവേദനം നല്‍കി. വനം ചെക്‌പോസ്റ്റ് അടച്ചത് മൂലമുള്ള പ്രയാസവും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കഴി ഞ്ഞ വര്‍ഷം ഫെബ്രുവരി 22 മുതലാണ് മുള്ളി ചെക്‌പോസ്റ്റില്‍ കേരള വാഹനങ്ങള്‍ക്ക് തമിഴ്‌നാട് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്.കാട്ടാനകള്‍ ഉള്‍പ്പടെയുള്ള വന്യമൃ ഗങ്ങള്‍ പെരുകിയതും പ്രദേശത്തെ വനമേഖലയിലും ഭവാനിപ്പുഴയിലും അണക്കെട്ടി ലും വെള്ളത്തിനുള്ള വന്യമൃഗങ്ങളുടെ സഞ്ചാരം വര്‍ധിച്ചതിനാലുമാണ് നിലവിലു ണ്ടായിരുന്ന രാത്രിയാത്രാ നിരോധനം തമിഴ്‌നാട് വനംവകുപ്പ് ബാധകമാക്കുകയ യി രുന്നു.
മേട്ടുപ്പാളയം വഴിയല്ലാതെ ഊട്ടിയിലേക്കും കൂനൂരിലേക്കമുള്ള എളുപ്പ വഴിയും അട്ട പ്പാടിയുടെ ഭാഗമായ ഊരടം,കിണ്ണക്കര എന്നിവടങ്ങളിലേക്കുള്ള ഏക മാര്‍ഗവും കൂടി യാണ് അടഞ്ഞ് കിടക്കുന്നത്.ഒട്ടേറെ ചുരങ്ങളുള്ള വീതി കുറഞ്ഞ വനപാതയിലൂടെയു ള്ള യാത്രയിലെ സാഹസികതയും മനോഹാരിതയുമാണ് സഞ്ചാരികളെ ഈ വഴി തെര ഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.മണ്ണാര്‍ക്കാട്,പെരിന്തല്‍മണ്ണ,മലപ്പുറം,തൃശ്ശൂര്‍ തുടങ്ങിയ പ്രദേശത്ത് നിന്നുള്ള സഞ്ചാരികളാണ് കൂടുതലും ഈ വഴി തെരഞ്ഞെടുക്കുന്നത്. അടി യന്തര സാഹചര്യങ്ങളില്‍ തമിഴ്‌നാട് അതിര്‍ത്തി കടന്ന് ഊട്ടിയോട് ചേര്‍ന്നുള്ള കുനൂര്‍ ആശുപത്രിയിലെത്താനുള്ള അട്ടപ്പാടിക്കാരുടെ സാധ്യതയും അടഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മണ്ണാര്‍ക്കാട്-അട്ടപ്പാടി വഴി ഈ റൂട്ടിലൂടെ ഊട്ടിയി ലേക്കും മറ്റ് പരിസര പ്രദേശങ്ങളിലേക്കും പൊതുജനങ്ങള്‍ യാത്ര ചെയ്തിരുന്നതാണ്.
അട്ടപ്പാടിയില്‍ താമസിക്കുന്ന പലരുടേയും കുടുംബങ്ങളും ബന്ധുവീടുകളും തമിഴ് നാട് മേഖലയിലുണ്ട്.അട്ടപ്പാടിയിലേയും മണ്ണാര്‍ക്കാട് താലൂക്കിലേയും സാധാരണക്കാ ര്‍ക്ക് കൃഷി,വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി അവിടെ പോകേണ്ടതുണ്ട് .അത്യാ വശ്യമായി വരുന്ന കാര്യമാണ്.ഇത് തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.തമിഴ്‌നാട് വനംവകുപ്പ് ഏര്‍പ്പെടുത്തിയ തടസ്സം അടിയന്തരമായി പിന്‍ വലിക്കണമെന്നും ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചാണ് നിവേദനം കൈമാറിയത്.അനുഭാവപൂര്‍വ്വം വിഷയം തമിഴ്‌നാട് പരിഗണിക്കുമെന്നാണ് പ്രതീക്ഷ യെന്നും എംഎല്‍എ പറഞ്ഞു.