മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്‌സ് ക്ലബ്ബ് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പദയാത്ര നടത്തി.കാടും പ്രകൃതിയും സമ്പത്താണെന്നും സംരക്ഷിക്കേണ്ടത് സമൂഹ ത്തിന്റെ ചുമതലയാണെന്ന സന്ദേശമുയര്‍ത്തിയായിരുന്നു പദയാത്ര.റണ്ണേഴ്‌സ് ക്ലബ്ബി ന്റെ അമ്പതാം ദിവസത്തോടനുബന്ധിച്ചായിരുന്നു സാമൂഹ്യ ഇടപെടല്‍.ആനമൂളി ചെക്ക്‌പോസ്റ്റില്‍ നിന്നും ആരംഭിച്ച പദയാത്ര പത്താം മൈല്‍ വളവിലെത്തി തിരിച്ച് ചെക്‌പോസ്റ്റില്‍ സമാപിച്ചു.റണ്ണേഴ്‌സ് ക്ലബ്ബ് കണ്‍വീനര്‍ അസ്ലം അച്ചു,നഷീദ് പിലാക്കല്‍ ,സലാം കരിമ്പന,സി ഷൗക്കത്ത്,ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറ സ്റ്റ് ഓഫീസര്‍ എന്‍ പുരുഷോത്തമന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി നഞ്ചി,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബാബു,റഫീഖ്,സവിത,ഭാനുപ്രിയ,ഫോറസ്റ്റ് വാച്ചര്‍മാരായ രാജേഷ്,ലക്ഷ്മി,റണ്ണേഴ്‌സ് ക്ലബ്ബ് അംഗങ്ങളായ ഷാജഹാന്‍,ടുട്ടു,ജലീല്‍, ഉണ്ണീന്‍കുട്ടി, വിനോദ്,അനീസ്,നാസര്‍,മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.