കുമരംപുത്തൂര്‍: വായനയുടെ മധുരവും,എഴുത്തിന്റെ തന്ത്രങ്ങളും പങ്കു വെച്ച് പള്ളി ക്കുന്ന് ജി.എം.എല്‍.പി സ്‌കൂളില്‍ നടന്ന ഭാഷോത്സവം രചനാ ശില്‍പശാല ശ്രദ്ധേയ മായി. കുട്ടികളിലും രക്ഷിതാക്കളിലും വായനയും, സര്‍ഗാത്മക രചനയും പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള , ബി ആര്‍ സി മണ്ണാര്‍ക്കാട് എന്നിവ യുടെ നേതൃത്വത്തില്‍ നടത്തുന്ന വായനച്ചങ്ങാത്തം പരിപാടിയുടെ ഭാഗമായാണ് കുമരംപുത്തൂര്‍ പി.ഇ.സിയുടെ നേതൃത്വത്തില്‍ ഭാഷോത്സവം സംഘടിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷയായി. യുവ സാഹിത്യകാരി ഷെറീന തയ്യില്‍, മുഖ്യാതിഥി യായിരുന്നു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. സിദ്ധിഖ് മച്ചി ങ്ങല്‍, എം എന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശില്‍പശാലയുടെ ഭാഗമായി തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ഷെറീന തയ്യില്‍ പ്രകാശനം ചെയ്തു.ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ ഇന്ദിര എം,പി.ടി.എ പ്രസിഡന്റ് കബീര്‍ മണ റോട്ടില്‍, പ്രധാനധ്യാപകന്‍ സിദ്ധിഖ് പാറോക്കോട്, സി.ആര്‍.സി. കോഡിനേറ്റര്‍ ജിനു ജോര്‍ജ് . റിസോര്‍സ് അധ്യാപിക പ്രജിഷ. കെ.പി ഷഹര്‍ബാന്‍ എം. ഹംസ. കെ , എന്നി വര്‍ സംസാരിച്ചു.പ്യാരിജാന്‍. എസ്.എന്‍, അബ്ദുള്‍ നാസര്‍ കെ,അബ്ദുള്‍ അസീസ്. കെ, രഞ്ജിനി . കെ, സൗമ്യ എ , അരുണപ്രഭ പി, മേരി ഹെലന്‍ സൈമണ്‍, സജ്‌ന. കെ.ടി. എന്നിവര്‍ നേതൃത്വം നല്‍കി.