തൊഴിലുറപ്പ് പദ്ധതിക്കായി 45 കോടി
മണ്ണാര്‍ക്കാട്: ഗ്രാമ പഞ്ചായത്തുകളുടെ സമഗ്രവികസനത്തോടൊപ്പം തൊഴിലുറപ്പ് പദ്ധ തിയ്ക്കായി കോടികള്‍ വകയിരുത്തി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ്.117,45,43,346 രൂപ വരവും 117,36,30,659 രൂപ ചെലവും 9,12,687 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അവ തരിപ്പിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പൂര്‍ണമാ യും പ്രയോജനപ്പെടുത്തി പദ്ധതികള്‍ വിപൂലീകരിക്കാന്‍ 45 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജലസ്രോതസുകളുടെ സംരക്ഷണം,കളിസ്ഥലങ്ങള്‍ സജ്ജമാക്ക ല്‍,അംഗന്‍വാടി നിര്‍മാണം, വിദ്യാലയങ്ങളിലെ ശുചിത്വസംവിധാനം, റോഡരികിലെ മഴവെള്ളച്ചാല്‍ വൃത്തിയാക്കല്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കുന്നതിനായി വിവിധ പദ്ധതികളില്‍ എട്ട് കോടി രൂപ വകയിരുത്തി.പ്രധാനമന്ത്രിയുടെ ജന്‍വികാസ് കാര്യക്രം പദ്ധതി പ്രകാരം വിദ്യാഭ്യാസം,ആരോഗ്യം,നൈപുണ്യ വികസനം മേഖലകളിലെ അടിസ്ഥാന സൗകര്യ ങ്ങള്‍ക്കായി 78 കോടി രൂപ ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.ഇതില്‍ 50 കോടിരൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാര്‍ഷിക, ക്ഷീര മൃഗസംരക്ഷണ മേഖലകള്‍ക്ക് ഒരുകോടി 20ലക്ഷം, വന്യമൃഗശല്ല്യം തടയുന്നതിനായി സോളാര്‍ വേലി സ്ഥാപിക്കുന്നതിന് 35 ലക്ഷം,ലൈഫ് പാര്‍പ്പിട പദ്ധ തിക്ക് 2,28,00,000 രൂപയും നീക്കിവെച്ചു. വനിതാ വികസനത്തിന് 56 ലക്ഷം രൂപ, അലന ല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ രോഗീസൗഹൃദമാക്കുന്നതിനായി 60 ലക്ഷം രൂപ, ശുചിത്വമേഖലയ്ക്ക് 1,21,98,000 രൂപ, കുടിവെള്ള പദ്ധതികള്‍ക്ക് 1,70,00,000 രൂപ, വയോജ നക്ഷേമത്തിന് 40 ലക്ഷം രൂപ, ഭിന്നശേഷിക്കാര്‍ക്കും ശിശുക്ഷേമ പദ്ധതികള്‍ക്കുമായി 55 ലക്ഷം രൂപ, കായികവികസനത്തിന് നാല് ലക്ഷം, പട്ടികജാതി-പട്ടികവര്‍ഗ്ഗവികസന ത്തിന് 64 ലക്ഷംരൂപ, കൈമാറികിട്ടിയ സ്ഥാപനങ്ങളുടെ വികസനത്തിന് 74 ലക്ഷം, അതിദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നാല് ലക്ഷം രൂപയും ബജറ്റിലുള്‍പ്പെടുത്തി.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ലഭ്യമായ ഫണ്ട് അനുയോജ്യവും ഫലപ്രദവും കാര്യക്ഷമവുമായി ചെലവഴിക്കും വിധമാണ് പദ്ധതികള്‍ക്ക് നീക്കിവെച്ചി ട്ടുള്ളതെന്ന് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് പറഞ്ഞു. സാമൂഹ്യക്ഷേമം, സാമൂഹ്യ നീതി,ലിംഗനീതി എന്നിവയില്‍ അധിഷ്ഠിതമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗം പ്രസിഡന്റ് കെ.പി. ബുഷറ ഉദ്ഘാടനം ചെയ്തു. ബജറ്റ് പ്രകാശനം മുഹമ്മദ് ചെറൂട്ടി പ്രസിഡന്റ് കെ.പി.ബുഷറക്ക് നല്‍കി നിര്‍വഹിച്ചു. ഭരണസമിതി അംഗങ്ങളായ മുസ്തഫ വറോടന്‍,തങ്കം മഞ്ചാടിക്കല്‍, ബിജിടോമി, ബഷീര്‍ തെക്കന്‍, രമ സുകുമാരന്‍,കുഞ്ഞിമുഹമ്മദ്,വി മണികണ്ഠന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സതീ രാമരാജന്‍, ഒ.നാരായണന്‍കുട്ടി,മുള്ളത്ത് ലത, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ടി.എ.സലാം മാസ്റ്റര്‍, സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം, സെക്രട്ടറി സി.അജിത് കുമാരി സംസാരിച്ചു.