മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭവഗതിയുടെ ഭക്തിനിര്‍ഭരമായ പ്രഥമ ആറാട്ടോ ടെ എട്ട് നാളുകള്‍ നീണ്ട് നില്‍ക്കുന്ന മണ്ണാര്‍ക്കാട് പൂരത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. ശ്രീലകത്ത് നിന്നും ഗജവീരന്റെ പുറത്തേറി ഭഗവതി പുറത്തേക്കെഴുന്നെള്ളിയപ്പോള്‍ ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ദേവീമന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു. വാദ്യമേളങ്ങളുടേ യും കോമരങ്ങളുടേയും തട്ടകമക്കളുടേയും അകമ്പടിയില്‍ ദേവിക്ക് കുന്തിപ്പുഴ ആറാട്ടുകടവില്‍ നടന്ന ആറാട്ട് ഭക്തിസാന്ദ്രമായി. രാത്രി പതിനൊന്നരയോടെയാണ് പൂരം കൊട്ടിപ്പുറപ്പെട്ടത്.അരയാല്‍ തണലില്‍ ദേശവാസികള്‍ ദേവിയെ കാത്ത് നിന്നി രുന്നു.പൂരാഘോഷ കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ദേവിയെ ആറാട്ട് കടവിലേക്ക് ആനയിച്ചു.രാവിലെ ക്ഷേത്രത്തില്‍ പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന താന്ത്രിക ചടങ്ങുകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് പൂരാഘോഷം തുടങ്ങിയത്.ഇനി എട്ട് നാളുകള്‍ മണ്ണാര്‍ക്കാടിന്റെ മനസ്സുകളില്‍ പൂരം നിറയും.പൂരദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെയും രാത്രിയിലും ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും.പൂരദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെയും രാത്രിയിലും ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും. ചാക്യാര്‍ കൂത്ത്,നാദസ്വരം,തായമ്പക,മെഗാ മെജസ്റ്റിക് ഫ്യൂഷന്‍,കൊമ്പ്,കുഴല്‍പറ്റ്, ഗാനമേള, ഓട്ടന്‍തുള്ളല്‍,നാടന്‍പാട്ട് തുടങ്ങിയവയുമുണ്ടാകും.മാര്‍ച്ച് 2ന് വ്യാഴാഴ്ച വൈകീട്ട് പൂരത്തിന് കൊടിയേറും.നാലിന് കൂട്ടുവിളക്ക്,അഞ്ചിന് ചെറിയാറാട്ട്,ആറിന് വലി യാറാട്ടും നടക്കും.ചെറിയാറാട്ട് ദിവസം രാവിലെ 9 മണി മുതല്‍ ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനമുണ്ടാകും.വലിയാറാട്ട് ദിവസം രാവിലെ 8.30 മുതല്‍ ആറാട്ടെ ഴുന്നെള്ളിപ്പ് തുടര്‍ന്ന് പ്രഗത്ഭ വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം അരങ്ങേറും.11 മണി മുതല്‍ 12 മണി വരെ കുന്തിപ്പുഴ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ച നടക്കും.വൈകീട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെ ഡബിള്‍ നാദ സ്വരം,ആറ് മണി മുതല്‍ എട്ട് മണി വരെ ഡബിള്‍ തായമ്പക,രാത്രിയില്‍ ആറാട്ടെഴു ന്നെള്ളിപ്പിനെ തുടര്‍ന്ന് പഞ്ചാരിമേളം കുടമാറ്റം,ഇടയ്ക്ക പ്രദക്ഷിണം,കാഴ്ച്ചശീവേലി എന്നിവയുണ്ടാകും.ഏഴിനാണ് ചെട്ടിവേല.വൈകീട്ട് മൂന്ന് മണി മുതല്‍ നാല് മണി വരെ യാത്രാബലി-താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം നാല് മണിയോടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും.ദേശവേലകള്‍ ഘോഷയാ ത്രയില്‍ അണിനിരക്കും.രാത്രി ആറാട്ടിന് ശേഷം 21 പ്രദക്ഷിണം വെച്ച് പൂരത്തിന് കൊടിയിറക്കും.