മണ്ണാര്‍ക്കാട്: പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നവരും പ്രവര്‍ത്തകരും കൂടുതല്‍ ഉത്തര വാദിത്വബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.മണ്ണാര്‍ക്കാട് നടന്ന മുസ്ലിം ലീഗ് പാലക്കാട് ജില്ലാ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌ന ങ്ങള്‍ ഉണ്ടാക്കലല്ല. പ്രശ്‌നങ്ങള്‍ തീര്‍ക്കലും ഇല്ലാതാക്കലുമാണ് ഓരോ പ്രവര്‍ത്തക ന്റെയും ഭാരവാഹികളുടെയും കടമ. പാര്‍ട്ടി പുതിയ ചാനലിലൂടെയാണ് പോവുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തുകയും നാലു മാസം കൊണ്ട് ശാഖ മുതല്‍ സംസ്ഥാനം വരെയുളള പാര്‍ട്ടി കമ്മിറ്റികള്‍ സമയബന്ധി തമായി രൂപീകരിക്കുകയും ചെയ്ത ഏക രാഷ്ട്രീയ പാര്‍ട്ടി മുസ്ലിംലീഗാണെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.
കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, സെക്രട്ടറി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, തിരഞ്ഞെടുപ്പ് സമിതി കണ്‍വീ നര്‍ സി.എച്ച് റഷീദ്, സമിതി അംഗം ഇസ്മായില്‍ വയനാട് സംസാരിച്ചു. നേതാക്കളായ പി.എ തങ്ങള്‍, എം.എം ഹമീദ്, പൊന്‍പാറ കോയക്കുട്ടി, പി.ടി മുഹമ്മദ് മാസ്റ്റര്‍, എ. അബ്ദുറഹീം, കെ.പി മൊയ്തു, എം.എ ജബ്ബാര്‍ മാസ്റ്റര്‍, കെ.കെ.എ അസീസ്, അഡ്വ.ടി.എ സിദ്ദീഖ്, കെ.ടി.എ ജബ്ബാര്‍, കല്ലടി അബൂബക്കര്‍, എം.എസ് നാസര്‍, എം.എസ് അലവി, റഷീദ് ആലായന്‍, അഡ്വ.മുഹമ്മദാലി മറ്റാംതടം, പി.ഇ.എ സലാം മാസ്റ്റര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മരക്കാര്‍ മാരായമംഗലം സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികള്‍: മരയ്ക്കാര്‍ മാരായമംഗംലം (പ്രസിഡന്റ്) ടി എ സിദ്ദീഖ് (ജനറല്‍ സെക്രട്ടറി),പിഇഎ സലാം മാസ്റ്റര്‍ (്ട്രഷറര്‍).