അലനല്ലൂര്‍: ആര്‍.സി ഫൗണ്ടേഷന്‍ അലനല്ലൂര്‍ കൊമ്പാക്കല്‍കുന്നില്‍ സ്ഥാപിക്കുന്ന ഡ യാലിസിസ് ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍വ്വഹിച്ചു.സ്‌നേഹതീരം ചെയര്‍മാന്‍ ഉസ്മാന്‍ സഖാ ഫി പയ്യനെടം അധ്യക്ഷനായി. പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസി സ് ചെയ്യുകയും മാറാ രോഗങ്ങളാല്‍ വീടുകളില്‍ ദുരിത ജീവിതം നയിക്കുന്ന കിടപ്പു രോഗികള്‍ക്ക് പരിചരണവും ലക്ഷ്യമാക്കിയാണ് സെന്റര്‍ തുടങ്ങുന്നത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയ ഹാജി മമ്മദു കാഞ്ഞിരത്തിലിനെ സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി ആദരിച്ചു.അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. പ്രേം കുമാര്‍ എം.എല്‍.എ, പാലോളി മുഹമ്മദ് കുട്ടി, ബഷീര്‍ തെക്കന്‍, മൊയതുപ്പ, ടി.ആര്‍ സെബാസ്റ്റ്യന്‍, അച്ചിപ്ര മുസ്തഫ, നവാസ്, പിഎം നൗഫല്‍ തങ്ങള്‍, കല്ലടി അബൂബക്കര്‍, ഡോ. സരിന്‍ ഐ.എ.എസ്, റഷീദ് ആലായന്‍, രവി കുമാര്‍, എസ്. ആര്‍ ഹബീബുല്ല, അഡ്വ.നാസര്‍ കൊമ്പത്ത്, കെ.പി.എസ് പയ്യനെടം, മധു അലനല്ലൂര്‍, അബ്ദു റസാഖ് സഖാഫി, ഡോ. മിന്‍ഹാജ്, അഡ്വ. ജുനൈസ് പടലത്ത്, അബ്ദുല്‍ അസീസ് സഖാഫി, മുഹമ്മദ് അലി, സോനു ശിവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സ്‌നേഹതീരം വൈസ് ചെയര്‍മാന്‍ മോഹന്‍ ഐസക് സ്വാഗതവും കണ്‍വീനര്‍ മൊയ്തീന്‍ കുട്ടി നന്ദിയും പറഞ്ഞു.