മണ്ണാര്‍ക്കാട്: മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഫ്ളെയിമിന്റെ രണ്ടാം ഘട്ടത്തില്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി),ക്ലാറ്റ് പരീക്ഷകള്‍ ക്കുള്ള പരിശീലത്തിന്റെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി എന്‍.ഷംസുദ്ദീന് എം എല്‍എ അറിയിച്ചു.ഫ്ളെയിം ടീം മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തില്‍ നടത്തിയ സ്ക്രീനിങ് ടെസ്റ്റില്‍ നിന്നും തെരഞ്ഞെടുത്ത 171 വിദ്യാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഇക്കഴിഞ്ഞ അഞ്ചിന് രണ്ട് സെന്ററുകളിലായി നടത്തിയിരുന്നു.ഇതില്‍ നിന്നും 111 വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.ഫ്ളെയിം വഴി സൗജന്യ എന്‍ട്രന്‍സ് പരിശീലനം നല്കി രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള വിവിധ കേന്ദ്ര സര്‍വ്വകലാ ശാലകളില്‍ ഇനി മണ്ണാര്‍ക്കാടിന്റെ മക്കള്‍ പഠിച്ച് തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.
