അഗളി: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രഭിരുചിയും,ശാസ്ത്രീയ മനോഭാവവും, ശാസ്ത്രാ വബോധവും വളര്‍ത്തുന്നതിന് സമഗ്ര ശിക്ഷ കേരളയും കെ-ഡിസ്കും സംയുക്തമായി നടപ്പിലാക്കുന്ന ശാസ്ത്രപഥം പദ്ധതിയുടെ ഭാഗമായി അഗളി ബിആര്‍സി അട്ടപ്പാടിയി ല്‍ ഐഡിയേറ്റര്മാര്ക്കായി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല സമാപിച്ചു. അട്ടപ്പാടി യിലെ ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
അഗളി ക്യാമ്പ് സെന്ററില്‍ നടന്ന ശില്‍പ്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് പനയ്ക്കാ മറ്റം അധ്യക്ഷനായി. ഡി.പി.ഒ. ഡോ. വി.പി. ഷാജുദ്ദീന്‍, അഗളി ബ്ലോക്ക് പ്രൊജക്ട് കോര്‍ ഡിനേറ്റര് കെ.ടി. ഭക്തഗിരീഷ് എന്നിവര്‍ സംസാരിച്ചു.മണ്ണാര്‍ക്കാട് ബി.ആര്.സി. ട്രെയി നര് ഷാജി മാഷ്, റിട്ട. അധ്യാപകന് സുരേന്ദ്രന് മാഷ്, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ കെ. വി. അനീഷ്, നുമി ടി അഗസ്റ്റിന്, നിഖില്‍ എം സെഡ് എന്നിവര്‍ ക്ലാസ്സെടുത്തു.സമാപന യോഗം അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ ഉദ്ഘാടനം ചെ യ്തു.അഗളി ബിആര്‍സി ട്രെയിനര്‍ സജുകുമാര്‍,അധ്യാപകരായ രാഹുല്‍ പാലാട്ട്, പി.ആര്. രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
