പാലക്കാട്: ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 648 കേസുകള്‍ തീര്പ്പാ ക്കുകയും 10.46 കോടി രൂപ വിവിധ കേസുകളിലായി വിധിക്കുകയും ചെയ്തു. വാഹനാപ കട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായവര്‍ക്ക് 7.23 കോടി രൂപ ലഭിച്ചു. അദാലത്തി ല്‍ ദേശസാത്കൃത-സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള വായ്പ പരാതികളില്‍ 2.56 കോടി യുടെ തിരിച്ചടവ് ലഭിച്ചു. മജിസ്ട്രേറ്റ് കോടതികളില്‍ നടന്ന സ്പെഷ്യല്‍ സിറ്റിംഗില്‍ 3600 കേസുകളില്‍ നിന്നായി സര്‍ക്കാരിലേക്ക് 62,55,950 രൂപ പിഴയിനമായി ലഭിച്ചു. അദാ ലത്തിന് ജില്ലാ ജഡ്ജ് ഡോ. ബി കലാംപാഷ, ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി യും സബ് ജഡ്ജുമായ വി.ജി അനുപമ എന്നിവര്‍ നേതൃത്വം നല്കി.
