കല്ലടിക്കോട് : കരിമ്പ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ നിന്നും എട്ട് ലക്ഷം രൂപ മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അലക്സ് സൂര്യ(39) നെയാണ് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തമായ മേല്‍വിലാസം ഇല്ലാത്ത ഇയാള്‍ ബാംഗ്ലൂര്‍, എറ ണാകുളം, ആലപ്പുഴ എന്നീ വിവിധ സ്ഥലങ്ങളിലാണെന്ന് പറയപ്പെടുന്നു.കഴിഞ്ഞ വര് ഷം ഏപ്രില്‍ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.പള്ളിയുടെ പുനര്നി ര്‍മ്മാണ ആവശ്യമായി ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം പൂട്ട് പൊളി ച്ചു അകത്തുകയറിയ പ്രതി മോഷ്ടിക്കുകയായിരുന്നു.സിസിടിവി ക്യാമറയില്‍ നടത്തി യ പരിശോധനയില്‍ കുറച്ചു മുന്നേ ജോലി അന്വേഷിച്ചു എത്തിയ ആളാണെന്ന് മനസി ലായിതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി മറ്റൊരുകേസില്‍ ഗോവ ജയി ലില്‍ ശിക്ഷഅനുഭവിക്കുന്നതായി അറിയുകയും, കല്ലടിക്കോട് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രതിയെ കരിമ്പ പള്ളിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. വിവിധ സ്ഥലങ്ങളിലായി നിരവധി കേസ്സുകള്‍ ഇയാളുടെ പേരില്‍ ഉള്ളതായി പോലീസ് പറഞ്ഞു. പള്ളി കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം നടത്തിയിരുന്നത്എ സ്.പി. വിശ്വനാഥന് ഐ.പി.എസ് , ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ്,എസ്.ഐ മാരായ എസ്. അനീഷ്, ഡൊമിനിക് ദേവരാജ്, എ.എസ്.ഐ ബി.ഷെരീഫ്, സി.പി.ഒ മുഹമ്മദ് സനീഷ്, ഹാരിസ് മുഹമ്മദ്, എ.സൈഫുദ്ധീന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായി രുന്നത്.
