കോട്ടോപ്പാടം: ഇസ്ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ നടന്ന പൊ തു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് കൊമ്പം മൗലാന ഇംഗ്ലീഷ് മീഡി യം സ്‌കൂള്‍. സിബിഎസ്ഇ പത്താംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് മികച്ച നേട്ടത്തിന് അര്‍ഹരായത്. 90% വിദ്യാര്‍ത്ഥികള്‍ എ പ്ലസ് ഗ്രേഡും മറ്റുള്ളവര്‍ എ ഗ്രേഡും നേടി. വിദ്യാര്‍ഥികളെ മര്‍ക്കസുല്‍ ഹിദായ ജനറല്‍ സെക്രട്ടറി കണ്‍സുല്‍ ഫുഖഹ കെ. പി ഉസ്താദും മാനേജ്‌മെന്റ്,പിടിഎ അംഗങ്ങളും അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!