തച്ചനാട്ടുകര: വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിക്ക് തച്ചനാട്ടുകരയില്‍ തുടക്കമാ യി.പദ്ധതിയുടെ ഭാഗമായി ദേശീയപാത തൊടുക്കാപ്പ് മുതല്‍ മണലും പുറംവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വ ശേഖരിച്ച് എം സി എഫിലേക്ക് മാറ്റി. തൊടുക്കാപ്പ് എക്കോ ടൂറിസം പദ്ധതി പ്രദേശ ത്ത് വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി എം സലീം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ എ കെവിനോദ് അദ്ധ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ പി ടി സഫിയ,ഇ എം നവാസ്,എം സി രമണി,പി എം ബിന്ദു,ബിന്ദു കൊങ്ങത്ത്,ഇല്യാസ് കുന്നു പുറത്ത്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ആഷിഫ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ശ്രീനി വാസന്‍,ആരോഗ്യ പ്രവര്‍ത്തകരായ ശ്രീമതി ഹസീന,പി പ്രിയന്‍,ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേനാഅംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തേതൃത്വം നല്‍കി.
