മണ്ണാര്‍ക്കാട്: മലയോര മേഖലയിലെ കുടുംബങ്ങളെയും,കര്‍ഷകരെയും ആശങ്കയിലാ ക്കി ബഫര്‍ സോണ്‍ എന്ന പേരില്‍ ജനവാസമേഖലയും,കൃഷി ഭൂമിയും പരിസ്ഥിതിലോ ലപ്രദേശമാക്കി മാറ്റാനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ജില്ലാ മലയോര കര്‍ഷക സംരക്ഷണ വേദി ആവശ്യപ്പെട്ടു.വന്യ മൃഗങ്ങളുടെ ആക്രമണത്തി ല്‍ കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സമയ ബന്ധിതമായി നഷ്ടപരിഹാരം നല്‍ക ണം.വളര്‍ത്തു മൃഗങ്ങളെയും മറ്റു കാര്‍ഷിക വിളകള്‍ വന്യ മൃഗങ്ങളില്‍ നിന്നും സംര ക്ഷിക്കുന്നതിന് ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മണ്ണാര്‍ക്കാട് താജ് റെസിഡന്‍സിയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.അന്‍വര്‍ ആമ്പാടത്ത് അധ്യക്ഷനായി.ജയ് മോന്‍,മനച്ചിതൊടി ഉമ്മര്‍ ,ടി.സി സെബാസ്റ്റിയന്‍,ടി.കെ ഇപ്പു,ഹരിദാസന്‍ എം ഹംസ,സിജാദ് അമ്പലപ്പാറ തുടങ്ങി യവര്‍ സംസാരിച്ചു.