മണ്ണാര്‍ക്കാട്: ഭയമില്ലാതെ,ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി വിജയമുറപ്പിക്കാന്‍ പ്രാപ്തരാക്കികയെന്ന ലക്ഷ്യത്തോടെ എസ്എസ്എല്‍സി,പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ന ടത്തിയ റൈസ് അപ്പ് 2023 മോട്ടിവേഷന്‍ പരിപാടി പുതിയ പ്രചോദനമായി.ജില്ലാ പഞ്ചാ യത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തിലിന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാ ണ് മോട്ടിവേഷന്‍ പരിപാടി ഒരുക്കിയത്.ഭയരഹിതമായി പരീക്ഷയെഴുതാന്‍ പരിശീലി പ്പിക്കുന്നതൊടൊപ്പം ജീവിത ലക്ഷ്യത്തിലേക്ക് നയിക്കുന്നതായിരുന്നു റൈസപ്പ്.
മണ്ണാര്‍ക്കാട് തറയില്‍ ഓഡിറ്റോറിയത്തില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കുമാരി.എസ്.അനിത മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കോ ര്‍ഡിനേറ്റര്‍ ബിലാല്‍ മുഹമ്മദ് ഐസ് ബ്രേക്കിങ് നടത്തി. പ്രമുഖ എഡ്യൂക്കേഷണിസ്റ്റും മോട്ടിവേഷന്‍ സ്പീക്കറുമായ റാഷിദ് ഗസ്സാലി ക്ലാസിന് നേതൃത്വം നല്‍കി.
പ്രോഗ്രാം കണ്‍വീനര്‍ കെ.ബഷീര്‍, തെങ്കര ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം. രത്‌നവല്ലി, പ്രധാനാധ്യാപിക പി.കെ നിര്‍മ്മല, മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍സെ ക്കന്ററി പ്രിന്‍സിപ്പല്‍ നജ്മുദ്ദീന്‍ കെ.കെ, പ്രധാനാധ്യാപിക കെ. ഐഷാബി, നെച്ചൂളളി ജി.എച്ച്.എസ് പ്രധാനാധ്യാപകന്‍ സന്തോഷ് കുമാര്‍ പി.കെ, കുണ്ടൂര്‍ക്കുന്ന് ടി.എസ്. എന്‍.എം.എച്ച്.എസ്. എസ് പ്രിന്‍സിപ്പല്‍ പി. ജിപ്രശാന്ത് കുമാര്‍, നൗഷാദ് വെള്ളപ്പാടം തുടങ്ങിയവര്‍ സംബന്ധിച്ചു.നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.