പാലക്കാട്: ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി നടത്തുന്ന ജനകീയ ക്യാമ്പയിന്‍ തുടരുമെന്ന് തദേശ സ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന വിമുക്തി രണ്ടാം ഘട്ട മയക്ക് മരുന്ന് വിരുദ്ധ തീവ്ര യജ്ഞ പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലാ വിമുക്തി മിഷന്റെ ആഭിമുഖ്യത്തി ല്‍ നവംബര്‍ 14 മുതലാണ് മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞത്തിന്റെ രണ്ടാം ഘട്ട പരി പാടികള്‍ക്ക് തുടക്കമിട്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസും എക്‌സൈസും നട ത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്‍ബലമാണ് നല്‍കുന്നത്. ലഹരിക്കെതിരെ ജനങ്ങളില്‍ നിന്നും ധാരാളം വിവരങ്ങള്‍ ലഭിക്കാന്‍ ക്യാമ്പയിന്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ‘ലഹരിയില്ലാ തെരുവ്’ എന്ന ആശയത്തില്‍ ജില്ലയിലെ വിവിധ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ വിവിധ കലാപരിപാടി കള്‍ അവതരിപ്പിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, എക്‌സൈസ് വകുപ്പ് ജീവന ക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.