1500 രൂപയോളം വരുന്ന ആരോഗ്യപരിശോധന 250 രൂപയ്ക്ക്
അലനല്ലൂര്‍: ഇഎംഎസ് മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് ആന്റ് ഡയഗ്നോസ്റ്റിക് സെന്ററില്‍ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് ജനുവരി 24ന് രാവിലെ 6.30 മുതല്‍ ഉച്ച യ്ക്ക് ഒരു മണി വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലാബിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് ഒരുക്കു ന്നത്.1500 രൂപയോളം നിരക്ക് വരുന്ന പരിശോധനകള്‍ വെറും 250 രൂപയ്ക്ക് ക്യാമ്പില്‍ നടത്താനാകും.ജീവിതശൈലി രോഗങ്ങള്‍,തൈറോയ്ഡ്,കിഡ്‌നി,കരള്‍ സം ബന്ധമായ രോഗങ്ങള്‍,യൂറിക്ക് ആസിഡ് തുടങ്ങിയ നിരവധി പരിശോധകളാണ് മെഗാ ഹെല്‍ത്ത് ചെക്കപ്പില്‍ ക്രമീകരിച്ചിട്ടുള്ളതെന്നും ലാബ് അധികൃതര്‍ അറിയിച്ചു.
ഒന്നേകാല്‍ ലക്ഷത്തിലധികം സംതൃപ്ത ഗുണഭോക്താക്കളുമയാണ് അലനല്ലൂരിന്റെ നീതി ലാബ് ആറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.അതിനൂതന സാങ്കേതിക വിദ്യ യില്‍ പ്രവര്‍ത്തിക്കുന്ന ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍ ഉപയോ ഗിക്കുന്ന അലനല്ലൂര്‍ പഞ്ചായത്തിലെ ഏക സ്ഥാപനമാണിത്.പരിചയസമ്പന്നരായ വിദ ഗ്ദ്ധ ലാബോറട്ടറി ടെക്‌നിഷ്യന്‍മാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. തൈറോയ്ഡ്, ഹോള്‍മോണ്‍ പരിശോധനകള്‍ ചെയ്യുന്ന പഞ്ചായത്തിലെ ഏക ലാബോറട്ടറിയെന്ന സവിശേഷത കൂടിയുണ്ട്.പരിശോധനക്കെത്തുന്നവര്‍ക്ക് നൂറ് ശതമാനം കൃത്യതയാര്‍ന്ന റിപ്പോര്‍ട്ടുകളാണ് ലഭ്യമാക്കുന്നത്.
ഗുണഭോക്താക്കളുടെ സൗകര്യാര്‍ത്ഥം നിരവധിയായ ആരോഗ്യപരിശോധനകള്‍ ചുരു ങ്ങിയ ചെലവില്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയിലാണ് നീതി ലാബ്.ഇപ്പോള്‍ ഡോക്ടറുടെ സേവനവുമുണ്ട്.പ്രഗല്‍ഭ അസ്ഥിരോഗ വിദ്ഗദ്ധന്‍ ഡോ.റിച്ചാര്‍ഡ് ജോസ് എല്ലാ വ്യാഴാഴ്ച കളിലും വൈകീട്ട് 4.30 മുതല്‍ രോഗികളെ പരിശോധിക്കും.ജനറല്‍ മെഡിസിന്‍ വിഭാഗ ത്തില്‍ ഡോ.റുഖിയ ഷെറിന്‍ എംസിയുടെ സേവനും എല്ലാ ദിവസവും നീതി ലാബില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.ബുക്കിംഗിന് : 7510 890 850,04924 262 850