ഷോളയൂര്‍: കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 5.0 പരിപാടിയ്ക്ക് ഷോളയൂരില്‍ തുടക്കമായി.ഭവന സന്ദര്‍ശനം ചൊവ്വാഴ്ച മുതല്‍ തുടങ്ങും.ഇതിന് മുന്നോടിയായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് വളണ്ടിയ ര്‍മാര്‍ക്ക് പരിശീലനം നല്‍കി.
രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരിലും പ്രാഥമിക ചര്‍മ്മ പരിശോധന നട ത്തി രോഗം നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നതാണ് പദ്ധതി. ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം പാലക്കാട് എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ-പട്ടിക ജാതി-പട്ടികവര്‍ഗ്ഗ-വനിതാ ശിശുവികസന-സാമൂഹ്യനീതി-വിദ്യാഭ്യാസ-തൊഴില്‍ വകു പ്പുകളുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്.അശ്വമേധം ഭവന സന്ദര്‍ ശന പരിപാടിയിലൂടെ ജില്ലയിലെ മുഴുവന്‍ വീടുകളും ഈ മാസം 31 വരെ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തുന്ന വരെ രോഗനിര്‍ണയത്തിന് ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശം നല്‍കും. ചിട്ടയായ ഭവന സന്ദര്‍ശനം നടത്തി ഗൃഹപരിശോധനയിലൂടെ കണ്ടെത്തുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സയും പദ്ധതിയിലൂടെ ഉറപ്പാക്കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
ഷോളയൂര്‍ പഞ്ചായത്തിലെ ഭവന സന്ദര്‍ശന പരിപാടിക്കായി 40 ഓളം വളണ്ടിയര്‍മാരെ യാണ് സജ്ജമാക്കിയിട്ടുള്ളത്.പത്തോളം വാര്‍ഡുകളില്‍ ഇവരെത്തി പരിശോധനകള്‍ നടത്തും.ഇതിന് മുമ്പ് 2017ലാണ് പഞ്ചായത്തിലെ രണ്ട് പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരി ച്ചിട്ടുള്ളത്.ഇവര്‍ രോഗമുക്തരായായതായും അധികൃതര്‍ അറിയിച്ചു.
വളണ്ടിയര്‍മാ ര്‍ക്കുള്ള പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലതാകുമാരി ഉദ്ഘാടനം ചെയ്തു.കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ അധ്യക്ഷനായി.പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് റുഖിയ റഷീദ്,നഴ്‌സിംഗ് ഓഫീസര്‍ ആശ മോള്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി സ്വാഗതവും ആതിര നന്ദിയും പറഞ്ഞു.