അലനല്ലൂര്‍: തുകല്‍പ്പന്തിന് ശ്വാസം നിറച്ചവരുടെ നാടായ എടത്തനാട്ടുകരയില്‍ ഇനി സെവന്‍സിന്റെ പാതിരാപോര്.എടത്തനാട്ടുകര ചലഞ്ചേഴ്‌സ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് കോട്ടപ്പള്ള ഗവ.ഹൈസ്‌കൂളിന്റെ പച്ചപുല്‍ മൈതാനിയില്‍ ഇന്ന് പന്തുരുളും.അഖിലേന്ത്യ സെവന്‍സിലെ പ്രമുഖരായ 24 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണ മെന്റ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സോക്കര്‍ വിരുന്നിന്റെ നാളുകളാണ്.കെ.എഫ്.സി കാളികാവും റിയല്‍ എഫ്.സി തെന്നലയുമായുള്ള മത്സരത്തോടെ ചലഞ്ചേഴ്‌സ് ഫുട് ബോള്‍ മേളയുടെ എട്ടാം അധ്യായത്തിന് തുടക്കമാകും.
ടൂര്‍ണമെന്റ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് മുള്ളത്ത് ലത അധ്യക്ഷ്യയാകും. ചലച്ചിത്ര താരങ്ങളായ ഷാജു ശ്രീധര്‍, കലാഭവന്‍ നവാസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍, ജനപ്രതിധി കള്‍, മുന്‍ ഫുട്‌ബോള്‍ താരങ്ങള്‍, എസ്.എഫ്.എ ഭാരവാഹികള്‍, ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഏഴുമണി മുതല്‍ വാട്ടര്‍ ഡി.ജെയും ഗാനമേളയും കലാവിരുന്നും നടക്കും. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഇന്ന് വൈകുന്നേരം കോട്ടപ്പള്ള ടൗണില്‍ വാദ്യമേളങ്ങളുടെ അക മ്പടിയോടെ വിളംബര ഘോഷയാത്ര നടക്കുമെന്നും ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ഉയര്‍ന്ന നിലവാരത്തോടെ നിര്‍മി ച്ച പച്ചപുല്ല് വിരിച്ച മൈതാനിയിലാണ് ഇത്തവണ മത്സരങ്ങള്‍ അരങ്ങേറുന്നതെന്നും പ്രത്യേകത കൂടിയുണ്ട്.കളിയോടൊപ്പം ജീവകാരുണ്യ മേഖലയിലും ശ്രദ്ധാകേന്ദ്രമായ ചലഞ്ചേഴ്‌സ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ജില്ലയിലെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ഫുട്‌ബോള്‍ പ്രേമികളെ സ്വീകരിക്കാന്‍ 4000 പേരെ ഉള്‍ക്കൊള്ളുന്ന ഇരുമ്പ് ഗ്യാലറിയും സജ്ജമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സുഹൈര്‍, മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് പാറോക്കോട്ടില്‍, നി ഹാല്‍ എസ്.ഹുസൈന്‍, പൊലീസ് താരം സി.സാജിദ് തുടങ്ങി നിരവധി കെ.പി.എല്‍ താരങ്ങളെയും സംഭാവന ചെയ്ത ചലഞ്ചേഴ്‌സിനു കീഴില്‍ വളര്‍ത്തു വരുന്ന താരങ്ങള്‍ ക്കായി ഫുട്‌ബോള്‍ അക്കാദമിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.