മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്: ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മുല്ലാസ് വെ ഡിംഗ് സെന്റര്‍ അഖിലേന്ത്യേ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു.അല്‍ മദീന ചെര്‍പ്പുളശ്ശേരിയും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും തമ്മില്‍ നടന്ന ഫൈനല്‍ മല്‍ സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സൂപ്പര്‍ സ്റ്റു ഡിയോ മലപ്പുറം വിന്നേഴ്‌സ് ട്രോഫി കരസ്ഥമാക്കി.
ടൂര്‍ണ്ണമെന്റില്‍ കളിച്ച ടീമുകളില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച താരങ്ങള്‍ക്ക് പ്രത്യേ ക ഉപഹാരം നല്‍കി ആദരിച്ചു. ഏറ്റവും നല്ല ഗോള്‍കീപ്പറായി അല്‍ മദീനയുടെ ഷാനു വും, ഏറ്റവും മികച്ച സ്റ്റോപ്പര്‍ ബാക്കായി സൂപ്പര്‍ സ്റ്റുഡിയോയുടെ വിദേശ താരം അലി യും, ടൂര്‍ണ്ണമെന്റിലെ ബെസ്റ്റ് പ്ലെയറായി അല്‍ മദീനയുടെ ജിന്‍ഷാദും തെരഞ്ഞടുക്ക പ്പെട്ടു.ഫൈനല്‍ മല്‍സരം മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി മുഹമ്മദ് ബഷീ ര്‍ ഉദ്ഘാടനം ചെയ്തു.
എം എഫ് എ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ എം ലെനിന്‍, എസ് എഫ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ റഫ് ബാവ , മുന്‍ സന്തോഷ് ട്രോഫി താരവും എം എസ് പി അസിസ്റ്റന്റ് കമാന്റന്ററു മായ ഹബീബ് റഹ്മാന്‍ , ബ്ലോക്ക് പഞ്ചായത്തംഗം ബഷീര്‍ തെക്കന്‍ , എം എഫ് എ കാര്യ ദര്‍ശിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി കെ അബൂബക്കര്‍ ബാവി, മുബാസ് ഗ്രൗണ്ട് ഉടമ അഷ്‌റഫ് അലി, മുന്‍ ജില്ലാ പഞ്ചായത്തംഗം സി അച്ചുതന്‍ , മുല്ലാസ് പ്രതി നിധി കലേഷ്, രാജീവ്,എസ് എഫ് എ ജില്ലാ ജനറല്‍ സെക്രട്ടറി വാഹിദ് കുപ്പൂത്ത്, എസ് എഫ് എ ജില്ലാ വൈസ് പ്രസിഡന്റ് നസീര്‍ എടത്തനാട്ടുകര ,എം എഫ് എ ജനറല്‍ സെ ക്രട്ടറി ഫിറോസ് ബാബു, ട്രഷറര്‍ എം സലീം തുടങ്ങിയവര്‍ സംസാരിച്ചു.