ചിറ്റൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹകരത്തോടെ യാണ് ജീവനി പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, വി.എഫ്. പി.സി.കെ, എസ്.എഫ്.എ.സി, ആത്മ, തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി യുവജനങ്ങള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിവരെ സുരക്ഷിത പച്ചക്കറി കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ നടീല്‍വസ്തുക്കളും ജൈവ ഉല്‍പാദ നോപാധികള്‍ എന്നിവ പദ്ധതിപ്രകാരം നല്‍കുന്നു. വിജയകരമായി കൃഷി ചെയ്ത് വിപണനം നടത്തുന്നതിന് കൃഷിഭവന്‍ തലത്തില്‍ കൃഷി പാഠശാലയിലൂടെ ആവശ്യമായ പരിശീലനം സൗജന്യമായി നല്‍കും. 470 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പദ്ധതി കാല യളവില്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി യെന്ന ലക്ഷ്യത്തോടെ രണ്ടുലക്ഷത്തോളം കര്‍ഷകര്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. പച്ചക്കറികൃഷിയില്‍ ആയിരം സൂക്ഷ്മ ജലസേചന യൂണിറ്റുകള്‍ സ്ഥാപിക്കും, വിപണനസാധ്യത ഉറപ്പുവരുത്തുന്നതിനായി രജിസ്റ്റര്‍ ചെയ്ത ക്ലസ്റ്റുകളുടെയും ഇക്കോഷോപ്ുപുകളുടെയും അപ്പെക്സ് ബോഡി ജില്ലാതലത്തില്‍ രൂപീകരിക്കും.
പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ലഭ്യമായ സ്ഥലത്ത് പദ്ധതി അടിസ്ഥാനത്തില്‍ ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 2500 ഓളം സ്‌കൂളുകളില്‍ പച്ചക്കറി കൃഷി നടപ്പാക്കും. ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി വീട്ടമ്മ മാര്‍ ക്കിടയില്‍ ഭക്ഷണക്രമത്തില്‍ സുരക്ഷിത പച്ചക്കറിയുടെ പ്രാധ്യാ നത്തെക്കുറിച്ച് അവബോധം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജനപ്രതിനിധികളുടെയും പുരയിടത്തിലും അവര്‍ നിര്‍ദ്ദേശിക്കുന്ന മറ്റിടങ്ങളിലും ജൈവ രീതിയിലുള്ള പോഷക പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്്. ജീവനി ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതി സുരക്ഷിതമായ ഭക്ഷണം പൗരന്റെ അവകാശം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു കാല്‍വെയ്പ്പായാണ് കൃഷി വകുപ്പ് നടപ്പാക്കുന്നത്.