മണ്ണാര്‍ക്കാട്: നഗരസഭാ പ്രദേശത്തെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്കും മറ്റു അജൈവ മാ ലിന്യങ്ങളും ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനയ്ക്കു ഇനിമുതല്‍ യൂസര്‍ ഫീസായി പ ണം നല്‍കേണ്ടതില്ലാ എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് മണ്ണാര്‍ ക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയ റക്ടര്‍ക്ക് നല്‍കിയ കൊല്ലം സ്വദേശിയുടെ വിവരാവകാശ അപേക്ഷയിന്മേലുള്ള മറുപ ടിയാണ് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ക്കു നല്‍കുന്ന അപേക്ഷയോടൊപ്പം ഹരിതകര്‍മ്മസേനാംഗങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരണത്തിനുള്ള രശീതി ഹാജരാക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു ലഭ്യമാക്കുക എന്നതായിരുന്നു അപേക്ഷയിലെ ആവശ്യം. ഈ ചോദ്യത്തിനുള്ള മറുപടിയാണ് ഹരിതകര്‍മ്മ സേന യ്ക്കു യൂസര്‍ ഫീ കൊടുക്കേണ്ടതില്ലായെന്ന് തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടുള്ള വ്യാജ പ്രചരണമാണ് നടത്തുന്നത്.
2016ലെ കേന്ദ്രസര്‍ക്കാരിന്റെ പ്ലാസ്റ്റിക് ഹാന്റിലിംഗ് റൂള്‍ പ്രകാരവും സംസ്ഥാന സര്‍ ക്കാരിന്റെ 12/08/2020 ലെ ഉത്തരവ് പ്രകാരവും നഗരസഭകള്‍ക്ക് യൂസര്‍ഫീ ഈടാക്കാ നുള്ള അധികാരം നല്‍കിയിട്ടുണ്ട്.ഇപ്രകാരമാണ് മണ്ണാര്‍ക്കാട് നഗരസഭയിലും പ്ലാസ്റ്റിക് ശേഖരണത്തിനായി ഹരിത കര്‍മ്മസേനയ്ക്ക് യൂസര്‍ഫീസ് തീരുമാനിച്ചിട്ടുള്ളത്. തെറ്റാ യ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കത്തിക്കുന്നതും 10000 രൂപ മു തല്‍ 50000 രൂപ വരെ പിഴയീടക്കാവുന്ന കുറ്റമാണെന്നും നഗരസഭാ സെക്രട്ടറി അറിയി ച്ചു.