മണ്ണാര്‍ക്കാട്: സംരക്ഷിത വനം വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി ലോ ല മേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ജനങ്ങള്‍ക്കിട യില്‍ നേരിട്ട് സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് വികെ ശ്രീക ണ്ഠന്‍ എംപി ആവശ്യപ്പെട്ടു.ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലം കമ്മിറ്റി ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ ജീവല്‍പ്രശ്‌നമാണിത്.കര്‍ഷക സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നത് കേള്‍ക്കണം.തദ്ദേശസ്വയം ഭരണം,റെവന്യു,വനംവകുപ്പുകളും വിദ്ഗദ്ധരും ചേര്‍ന്ന് ഇതനുസരിച്ച് സര്‍വേ നടത്തി ജനവാസ കൃഷി വ്യാപാര മേഖലക ള്‍ ഒഴിവാക്കാന്‍ മുന്‍കൈയെടുക്കണം.പരിസ്ഥിതി ലോല മേഖല വിഷയത്തിന് പരി ഹാരമുണ്ടാക്കുന്നതിന് സ്ഥിതി വഷളാക്കി സങ്കീര്‍മാക്കുകയാണ്.സുപ്രീം കോടതിയെ വരെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുമായാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.രണ്ട് വര്‍ഷമുണ്ടായ പ്രളയത്തിന്റെ ഭീതിയിലാണ് ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പെട്ടെന്ന് തീരുമാനമെടുത്തത്.ബഫര്‍ സോണില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.സാധാരണക്കാരുടെ ജീവിതം കൊണ്ട് പന്താടാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും എംപി പറഞ്ഞു.
പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ സര്‍ക്കാരും വനംവകുപ്പും ഉദാസീനമായി പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.,സൈലന്റ് വാലിയ്ക്ക് നിലവിലുള്ള ബഫര്‍സോണ്‍ നിലനിര്‍ത്തി മുന്നോട്ട് കൊണ്ട് പോകണമെന്നും പുതിയ വന്യജീവി സങ്കേതം കൊണ്ട് വരാനുള്ള ശ്രമങ്ങളില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്നും എംഎല്‍എ പറഞ്ഞു.
മുനിസിപ്പല്‍ സ്റ്റാന്റ് പരിസരത്ത് നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിക്ക് സമീപം പൊലീസ് തടഞ്ഞു.പൊലീസ് പ്രതിരോധം ഭേദിക്കാന്‍ പ്രവര്‍ ത്തകര്‍ ശ്രമിച്ചത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തിനും തള്ളിനും ഇടയാക്കി. യു.ഡി.എഫ് ചെയര്‍മാന്‍ ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി.ജില്ലാ ചെയര്‍മാന്‍ കള ത്തില്‍ അബ്ദുള്ള,കണ്‍വീനര്‍ പി.ബാലഗോപാല്‍,നിയോജകമണ്ഡലം കണ്‍വീനര്‍ പി.സി.ബേബി,പി.അഹമ്മദ് അഷ്‌റഫ്,അഡ്വ.ടി.എ.സിദ്ദീഖ്,വി.വി.ഷൗക്കത്തലി,കല്ലടി അബൂബക്കര്‍, നഗര സഭാധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍,ഉപാധ്യക്ഷ പ്രസീത, ഹാന്‍ സണ്‍,കുഞ്ഞുമൊയ്തു,എ.അയ്യപ്പന്‍,മോഹനന്‍ കാട്ടാശ്ശേരി, ടെറ്റസ്, പി.കോയക്കുട്ടി,റഷീദ് ആലായന്‍,പി.എസ്.ശശികുമാര്‍,സലാം തറയില്‍,യൂസഫ് പാലക്കല്‍,സ്വാമിനാഥന്‍, പി.ജോഷി,കെ.ബാലകൃഷ്ണന്‍,ഹുസൈന്‍ കോളശ്ശേരി,ഗിരീഷ് ഗുപ്ത, ഷമീര്‍ പഴേരി, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, പ്രസംഗിച്ചു.കെ.ജി.ബാബു,എം.പി.എ ബക്കര്‍ മാസ്റ്റര്‍, കാസിം ആലായന്‍, ടി.കെ.ഫൈസല്‍,വി.ഖാലിദ്,റഷീദ് മുത്തനില്‍, ഹമീദ് കൊമ്പ ത്ത്,എം.കെ.ബക്കര്‍,വി.സി.രാമദാസ്,ഹുസൈന്‍ കളത്തില്‍, എ.അസൈനാര്‍,നൗഷാദ് വെള്ളപ്പാടം,കെ.വേണുഗോപാല്‍, പാറശ്ശേരി ഹസ്സന്‍,പി.മുഹമ്മദലി അന്‍സാരി, കെ. സി.അബ്ദുറഹിമാന്‍, കെ.ടി.ഹംസപ്പ,മുജീബ് പെരുമ്പിടി,മജീദ് തെങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളിക്കളയുക,ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുക,മലയോര കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശാശ്വത മായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.