മണ്ണാര്‍ക്കാട് : ഈ വര്‍ഷം എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ക്ക് കെ.എസ്.ടി.എ മണ്ണാര്‍ക്കാട് സബ്ജില്ലാ കമ്മറ്റിയുടെ കീഴില്‍ ഓ ണ്‍ലൈന്‍ പരിശീലനം തുടങ്ങി.സബ്ജില്ലാ സെക്രട്ടറി കെ.കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് പുല്ലിക്കുന്നന്‍ യൂസഫ് അധ്യക്ഷനായി.
സബ്ജില്ലയിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് പരിശീലനം നടന്നുവരുന്നത്. ആയിരത്തോളം കുട്ടികള്‍ ഇതിനകം ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു. ഗ്രൂപ്പില്‍ ദിവസേന നടക്കുന്ന ഓണ്‍ലൈന്‍ മോഡല്‍ പരീ ക്ഷകള്‍ക്ക് പുറമെ കുട്ടികള്‍ക്ക് ഗൂഗിള്‍ മീറ്റ് ക്ലാസുകളും നടന്നു വരുന്നു.
ഗൂഗിള്‍ മീറ്റ് ക്ളാസിന്റെ ഉദ്ഘാടനം കരിമ്പ ജി.യു.പി. സ്‌കൂളിലെ അധ്യാപികയും കെ.എസ്.ടി.എ. സബ്ജില്ലാ അക്കാദമിക് കമ്മറ്റി അംഗവുമായ സംഗീത ടീച്ചര്‍ നിര്‍ വഹിച്ചു. ഇംഗ്ലീഷ് ക്ലാസാണ് ടീച്ചര്‍ കൈകാര്യം ചെയ്തത്.
ആഴ്ചയില്‍ രണ്ടു ദിവസം ഇതുപോലുള്ള ക്ളാസുകള്‍ സംഘടിപ്പിക്കുമെന്നും പരീക്ഷ യ്ക്ക് മുന്നോടിയായി സബ്ജില്ലയിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ചോദ്യ പേപ്പര്‍ തയാറാക്കി ഓഫ് ലൈനായി മോഡല്‍ പരീക്ഷ നടത്തുമെന്നും സംഘാടകര്‍ അറിയി ച്ചു.അക്കാദമിക് കമ്മറ്റി അംഗങ്ങളായ പ്രേമാനന്ദന്‍, രജനീഷ്, അരുണ്‍ദേവ്, എന്‍. ജി. രാജേഷ് എന്നിവര്‍ സംസാരിച്ചു.