മണ്ണാര്‍ക്കാട്: ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് ഖത്തറില്‍ ഐ.ടി മേഖലയില്‍ ബിസിനസ് സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ച് പത്ത് കോടി രൂപ തട്ടിയതായി പരാതി. തെങ്കര പുഞ്ചക്കോട് താവളം പറമ്പില്‍ ടി.പി ഷഫീറാണ് പരാതിക്കാരന്‍.സംഭവത്തില്‍ ഷഫീറിന്റെ പരാതിയില്‍ സുഹൃത്തും ഖത്തറില്‍ ബിസിനസ് പാര്‍ട്ണറുമായിരുന്ന മണ്ണാ ര്‍ക്കാട് വാരിയത്തൊടി റിഷാബിനും ഏഴ് ബന്ധുക്കള്‍ക്കുമെതിരെ മണ്ണാര്‍ക്കാട് പൊലീ സ് കേസെടുത്തു.20 മുതല്‍ അറുപത് ശതമാനം വരെ ലാഭമാണ് വാഗ്ദാനം ചെയ്തിരുന്ന തത്രേ.ഖത്തറിലെ പ്രമുഖ കമ്പനിയുടെ വ്യാജ ചെക്ക് ലീഫ്,വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍, കമ്പനി അധികൃതരുമായി നടത്തിയെന്ന് അവകാശപ്പെട്ട് ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍, കമ്പനി ക്വട്ടേഷന്‍,ഡെലിവറി നോട്ടുകള്‍ എന്നിവ വാട്‌സ് ആപ്പിലേക്ക് അയച്ചതായും പരാതിക്കാരന്‍ പറയുന്നു.സ്വന്തം നീക്കിയിരിപ്പും പലരില്‍ നിന്നും കടം വാങ്ങിയ തു കയും ചേര്‍ത്താണ് നിക്ഷേപിച്ചത്.ആദ്യഘട്ടത്തില്‍ ലാഭ വിഹിതം തന്നു വിശ്വസിപ്പിച്ച് കൂടുതല്‍ നിക്ഷേപം വാങ്ങിയതായും പരാതിയില്‍ പറയുന്നു.