കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളിയില്‍ തിരു കുടുംബത്തിന്റേയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാ നോസിന്റെയും തിരുനാളാഘോഷത്തിന് കൊടിയേറി.പാലക്കാട് രൂപത വികാരി ജനറാള്‍ ഫാ.ജീജോ ചാലയ്ക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.ഫാ.ജോബിന്‍ മേ ലേമുറിയില്‍,ഫാ.ജോയ് വെമ്പിളിയാന്‍,സിഎംഐ ഫാ.സജു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.ഇടവകയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷാരംഭവും നടന്നു.
ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് തിരുനാളാഘോഷം നടക്കുന്നത്. ശനി യാഴ്ച വൈകീട്ട് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് കരിമ്പ ത്രത്യാ ശ്രമം ആകാശപറവകള്‍ ഡയറക്ടര്‍ ഫാ.സ്റ്റിയോ കര്‍മ്മികത്വം വഹിക്കും.തച്ചമ്പാറ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ.ബിജു പ്ലാത്തോട്ടത്തില്‍ തിരുനാള്‍ സന്ദേശം നല്‍ കും.ഇടവക ദിനം,സംഘടനാവാര്‍ഷികത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കും. പൊന്നംകോട് സെന്റ് ആന്റണീസ് ഫെറോന ചര്‍ച്ച് വികാരി ഫാ.മാര്‍ട്ടിന്‍ കളമ്പാടന്‍ മുഖ്യാഥിതിയായിരിക്കും.തിരുനാള്‍ ദിനമായ ജനുവരി ഒന്നിന് രാവിലെ ഏഴ് മണിക്ക് വിശുദ്ധ കുര്‍ബാനയുണ്ടാകും.വൈകീട്ട് നാല് മണിക്ക് നടക്കുന്ന ആഘോഷമായ തിരു നാള്‍ കുര്‍ബാനയ്ക്കും ലദീഞ്ഞിനും പാലപ്പുറം സെന്റ് മേരീസ് വികാരി ഫാ.ഷാജു അ ങ്ങേവീട്ടില്‍ കാര്‍മ്മികത്വം വഹിക്കും.പുലാപ്പറ്റ ഹോളി ക്രോസ് ചര്‍ച്ച വികാരി ഫാ. ജോയ് ചീക്കപ്പാറ പ്രസംഗിക്കും.തുടര്‍ന്ന് മൂന്നേക്കര്‍ കുരിശു പള്ളിയിലേക്ക് പ്രദക്ഷി ണവും നടക്കും.രണ്ടാം തീയതി രാവിലെ 6.45ന് മരിച്ചവരുടെ ഓര്‍മ്മദിനമാചരിക്കും. വിശുദ്ധ കുര്‍ബാന,ഒപ്പീസ് എന്നിവയുണ്ടാകും.
തിരുനാള്‍ ദിവസങ്ങളില്‍ നേര്‍ച്ച നിറവേറ്റുന്നതിനും അമ്പ് എഴുന്നെള്ളിക്കുന്നതിനും അവസരമുണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ.ജോബിന്‍ മേലേമുറിയില്‍,കണ്‍ വീനര്‍ സ്‌ട്രെയിഞ്ച് വെമ്പാല,കൈക്കാരന്‍മാരായ സാബു പടിഞ്ഞാറകത്ത്,ജോസ് അറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.