കല്ലടിക്കോട് :കരിമ്പ പഞ്ചായത്തിലെ മുന്നേക്കര്‍,മീന്‍വല്ലം പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ജനകീയ പങ്കാളിത്തത്തോടെ പ്രത്യേക കര്‍മ്മ പദ്ധതിക ള്‍ക്കു രൂപം നല്‍കുവാന്‍ തീരുമാനിച്ചു.കാട് വിട്ടിറങ്ങുന്ന ആനയുള്‍പ്പടെയുള്ള വന്യമഗങ്ങളെ തുരത്തുന്നതിനായി പ്രത്യേക ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
അപകടകാരികളായ മൃഗങ്ങളെ തിരിച്ചറിയുന്നതിനായി വനാതിര്‍ത്തികളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും, പ്രധാന കേന്ദ്രങ്ങളില്‍ ഏറ്റുമാടങ്ങള്‍ സ്ഥാപിച്ച് ഇവിടെ ആനകളെ തുരത്തുന്നതില്‍ പരിശീലനം നേടിയ ജീവനക്കാരെ നിയോഗിക്കുവാനും, ആവശ്യമായ സ്ഥലങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും, വനത്തിനുള്ളില്‍ വന്യജീവികള്‍ക്കാവശ്യമായ നീര്‍ത്തടങ്ങള്‍ ക്രമീകരിക്കാനും, ജനകീയ പങ്കാളിത്ത ത്തോടെ വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത പ്രതിരോധ വേലികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.സുബൈര്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
കൂടാതെ കൃഷിനാശം വന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ വേഗം നല്‍കാന്‍ നടപടികള്‍ സ്വീ കരിക്കും. ഈ ഒരുമാസം 27 തവണയാണ് ആന ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങിയ ത്.ഈ ഭാഗങ്ങളില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്.ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി.അക്രമകാരിയായ ആന ജനങ്ങളുടെ അടുത്തേക്ക് ഓടി വരുക യും അതില്‍ കുറച്ചു പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തി ലാണ് കെ.ശാന്തകുമാരി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വനം വകുപ്പ് , പ്രദേശവാസികള്‍ എന്നിവരുടെ യോഗം മൂന്നേക്കറില്‍ നടന്നത്. കരിമ്പ പഞ്ചാ യത്ത് പ്രസിഡന്റ് പി.എസ് .രാമചന്ദ്രന്‍ അധ്യക്ഷനായി.ബ്ലോക്ക് അംഗം സി.കെ ജയശ്രീ, ജില്ല പഞ്ചായത്ത് അംഗം റെജി ജോസ്,വികസന സ്ഥിരം സമിതി അധ്യക്ഷന്മാരായ എച്ച്. ജാഫര്‍, കെ.സി ഗിരീഷ്, വാര്‍ഡ് അംഗം അനിത സന്തോഷ്, എന്നിവര്‍ സംസാരിച്ചു.