പാലക്കാട്: ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാര്‍ഷിക സംഘടന ലോക (എഫ്. എ.ഒ) വ്യാപകമായി സംഘടിപ്പിച്ചു വരുന്ന കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്ന സെന്‍സസ് കേരളത്തില്‍ ജനുവരി രണ്ട് മുതല്‍ ആരംഭിക്കും. 11-ാമത് കാര്‍ഷിക സെന്‍സസ് ആണ് ആരംഭിക്കുന്നത്. ജില്ലയില്‍ സെന്‍സസ് തുടങ്ങുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) വി.ഇ അബ്ബാസിന്റെ നേതൃത്വത്തില്‍ ജില്ലാതല ഏകോപന സമിതി യുടെ പ്രഥമയോഗം നടന്നു.

ഇതിനുമുമ്പ് നടന്ന 10 സെന്‍സസുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 20 ശത മാനം വാര്‍ഡുകളില്‍ നിന്നാണ് വിവരശേഖരണം നടത്തിയത്. പതിനൊന്നാമത് സെ ന്‍സസിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവകളിലെ 100 ശതമാനം വാര്‍ഡുകളും ഡിവിഷനുകളും തെരഞ്ഞെടുത്ത് മൊ ബൈല്‍ അപ്ലിക്കേഷന്‍ വഴി താത്കാലിക എന്യൂമറേറ്റര്‍മാര്‍ വിവരശേഖരണം നട ത്തും. അതിനായി അഞ്ഞൂറോളം എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി.

യഥാസമയം വിവരങ്ങള്‍ അഗ്രികള്‍ച്ചര്‍ സെന്‍സസ് 2021-22 എന്ന മൊബൈല്‍ അപ്ലി ക്കേഷനിലേക്ക് നല്‍കാനും അത് തത്സമയം കേന്ദ്ര സര്‍ക്കാരിന് നിരീക്ഷിക്കാനും കഴി യും. കാര്‍ഷിക സെന്‍സസിനായി മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വനം വകുപ്പിന്റെയും പോലീസിന്റെയും കൃഷിവകുപ്പിന്റെയും സഹായസഹകര ണങ്ങള്‍ ഉണ്ടാവണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സിനി കാസിം അഭ്യര്‍ത്ഥിച്ചു.

മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന കാര്‍ഷിക സെന്‍സസിലൂടെ ശേഖരിക്കുന്ന ഡാറ്റ വി വിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും കാര്‍ഷിക മേഖലയുടെ സമ ഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനും സാമൂഹിക സാമ്പ ത്തികനയ രൂപീകരണത്തിനും കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും, ഭൂവിനിയോഗം, കൃഷി രീതി, കൃഷിക്കുപയോഗിക്കുന്ന ജലസേചനം, വളം, കീടനാശി നി, കാര്‍ഷിക ഉപയോഗങ്ങള്‍ എന്നീ സവിശേഷതകള്‍ മനസ്സിലാക്കുന്നതിനും ഉപയോ ഗിക്കും. കേരളത്തില്‍ സെന്‍സസിന്റെ നടത്തിപ്പ് ചുമതല സാമ്പത്തിക സ്ഥിതി വിവ രക്കണക്ക് വിഭാഗത്തിനാണ്.എ.ഡി.എമ്മിന്റെ ചേബറില്‍ നടന്ന യോഗത്തില്‍ കൃഷിവ കുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ലക്ഷ്മി ദേവി, പാലക്കാട് അഡീഷണല്‍ എസ്.പി ഓഫീ സ് സബ് ഇന്‍സ്‌പെക്ടര്‍ വി. സുധീര്‍, മണ്ണാര്‍ക്കാട് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ ര്‍ ആര്‍. രാജേഷ് കുമാര്‍, ഒലവക്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ഗിരീഷ്, ചെര്‍ പ്പുളശ്ശേരി നഗരസഭ ഓഫീസ് ക്ലര്‍ക്ക് സി. അഖില്‍, ചിറ്റൂര്‍- തത്തമംഗലം, മണ്ണാര്‍ക്കാട്, പാലക്കാട്, പട്ടാമ്പി, ഷൊര്‍ണൂര്‍ നഗരസഭ സെക്രട്ടറിമാര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!