ഒറ്റപ്പാലം സബ് കലക്ടർ സ്ഥലം പരിശോധിച്ചു

അഗളി: മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി അട്ടപ്പാടി ചുരം ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തികൾ ആരംഭിച്ചു. കെ.ആർ. എഫ്.ബി വിഭാഗമാണ് ഇന്റർലോക്കിങ് പാകുന്നതിനുള്ള ജോലികൾ ആരംഭിച്ചത്. സബ് കലക്ടർ ഡി. ധർമ്മലശ്രീ സ്ഥല പരിശോധനയും കെ.ആർ.എഫ്.ബി, റവന്യു, പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി.

പ്രവൃത്തി നടക്കുന്നതിനാൽ അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം ഡിസംബർ 31 ന് വൈകിട്ട് ആറ് വരെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ ആവശ്യ സർവീസുകൾ ഒഴികെ മറ്റു വാഹനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി. സി മണ്ണാര്‍ക്കാട് മുതല്‍ ഒന്‍പതാം വളവിന് സമീപം വരെയും ഒൻപതാം വളവിന് ശേ ഷം പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ അര മണിക്കൂര്‍ ഇടവേളകളില്‍ സര്‍വീസ് നടത്തും.

നിലവിലെ സ്ഥിതി ഡിസംബർ 31 വരെ തുടരുമെന്നും റോഡ് ഗതാഗതം പുന:സ്ഥാ പിക്കുന്നത് വരെ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!