മണ്ണാര്‍ക്കാട് :ജനാധിപത്യമൂല്യങ്ങളുടെ മഹത്വം ഉള്‍ക്കൊള്ളുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്നും കഴിഞ്ഞ കാല ചരിത്രത്തിലെ ഉജ്ജ്വലമായ ജനാധിപത്യ മാതൃകക ള്‍ വിദ്യാര്‍ത്ഥികള്‍ പഠനവിധേയമാക്കണമെന്നും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മണ്ണാര്‍ ക്കാട് എം.ഇ. എസ് കല്ലടി കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രഥ മ വൈസ് ചാന്‍സലറായി നിയമിക്കുവാന്‍ നേതൃത്വം നല്‍കിയ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ മാതൃക വിശദീകരിച്ചുകൊണ്ടാണ് അദ്ദേ ഹം ഇക്കാര്യം പറഞ്ഞത്.
ചലച്ചിത്ര പിന്നണി ഗായകന്‍ വിധു പ്രതാപ് മുഖ്യാതിഥി ആയിരുന്നു.പ്രിന്‍സിപ്പല്‍ ഡോ. വി.എ ഹസീന അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭാരവാഹികള്‍ക്ക് പ്രിന്‍സിപ്പല്‍ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഫസല്‍ പൂക്കോയ തങ്ങ ള്‍,റിട്ടേണിംഗ് ഓഫീസര്‍ പ്രൊഫ. കെ.ഗോപാലകൃഷ്ണന്‍,സ്റ്റാഫ് അഡൈ്വസര്‍ ഡോ.ടി. സൈനുല്‍ ആബിദ്, ഡിസിപ്‌ളിന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ.ടി.കെ ജലീല്‍, പി.ടി.എ സെക്രട്ടറി എ.എം ഷിഹാബ്,അലുംനി കോര്‍ഡിനേറ്റര്‍ പ്രൊഫ. പി.എം സലാഹുദ്ദീന്‍, ഫൈന്‍ ആര്‍ട്‌സ് ഡയറക്ടര്‍ പ്രൊഫ.സി.പി സൈനുദ്ദീന്‍,സെല്‍ഫ് ഫൈനാന്‍സിംഗ് ഡയറക്ടര്‍ പ്രൊഫ.കെ.അസ്മാബി, നജാത്ത് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ കെ.യു ഹംസ, യൂണിയന്‍ ജനറല്‍ സെക്രട്ടറി പി. തസ്‌നിയ, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗ ണ്‍സിലര്‍മാരായ കെ.ദില്‍ഷാദ് ,ടി.മിഥ്‌ലാജ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഐഷാ നൗ ഫ,വൈസ് ചെയര്‍പേഴ്‌സണ്‍ തമന്ന ഫിര്‍ദൗസ്,ജോയിന്റ് സെക്രട്ടറി ലീന മഹ്മൂദ്, ജനറ ല്‍ ക്യാപ്റ്റന്‍ മുഹമ്മദ് തസ്ലീം, സ്റ്റുഡന്റ്‌സ് എഡിറ്റര്‍ പി.ടി വാജിദലി എന്നിവര്‍ സംസാ രിച്ചു.