അടപ്പാടി: ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണ ഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും അഗളി ഇ.എം.എസ്. ഹാളില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കാളിയമ്മ അധ്യക്ഷയായി.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മൂന്ന് ഗ്രാമപഞ്ചായ ത്തുകളില്‍ നിന്നായി 4119 വീടുകളാണ് ലൈഫ് മിഷന്റെ രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, സാമൂഹികനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി. വകുപ്പ്, ഫിഷറീസ്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി -പട്ടികവര്‍ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സേവനവും അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ചു.
അട്ടപ്പാടി ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച വകുപ്പിനുള്ള പുരസ്‌കാരം ഐ.ടി.ഡി.പിക്കും, കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം അഗളി പഞ്ചായ ത്തും അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകയിലെ വി.ഇ.ഒ.മാര്‍ക്കും പുരസ്‌കാരം വിതരണം ചെയ്തു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശിവശങ്ക രന്‍, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ വാണിദാസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.