മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍) പദ്ധതി ആനു കൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ ഡിസംബര്‍ 31 നകം നല്‍ക ണമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. തുടര്‍ന്നും ആനുകൂല്യം ലഭിക്കുന്നതിന് റെലിസ്(ReLIS) പോര്‍ട്ടലില്‍ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളുള്ള പി.എം കിസാന്‍ ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമിയുടെ വിവര ങ്ങള്‍ സംസ്ഥാന കൃഷികുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ മുഖേന നല്‍കണം. റെലിസ് (ReLIS) പോര്‍ട്ടലില്‍ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളില്ലാത്തവര്‍ അപേക്ഷയോടൊപ്പം സ്ഥല വിവരങ്ങള്‍ പട്ടയം/ആധാരം/വനാവകാശ രേഖ എന്നിവ നേരിട്ട് കൃഷിഭവനില്‍ നല്‍കണം.പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ.വൈ.സി നിര്‍ബന്ധ മാക്കിയിട്ടുണ്ട്. ഇതിനായി ഡിസംബര്‍ 31 നകം പി.എം കിസാന്‍ പോര്‍ട്ടല്‍ മുഖേനയോ അക്ഷയ സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ ഇ-കെ.വൈ.സി ചെയ്യാം. പി.എം കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ലാത്ത അര്‍ഹതയുള്ള കര്‍ഷകര്‍ സ്വ ന്തമായോ അക്ഷയ/ പൊതുസേവന കേന്ദ്രങ്ങള്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷി ക്കണമെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയക്ടര്‍ അറിയിച്ചു.