മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തുന്നതിനും വ്യവസായ മേഖലയുടെ വളര്‍ച്ചയെപ്പറ്റി യുവതലമുറയെ ബോധ്യമുള്ളവരാക്കുന്നതിനുമായി വ്യവ സായ വകുപ്പ് സംരംഭകത്വ വികസന (ഇ.ഡി) ക്ലബ്ബ് പദ്ധതി നടപ്പാക്കുന്നു. യുവജനങ്ങള്‍ ക്ക് ഒരു വ്യവസായ സംരംഭം തുടങ്ങി വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ വൈദഗ്ധ്യവും സാങ്കേതികതയും ആത്മവിശ്വാസവും നല്‍കി ഒരു സംരം ഭകത്വം സംസ്‌കാരത്തിലേക്ക് ഭാവി കേരളത്തെ വളര്‍ത്തുകയാണ് സംരംഭകത്വ വിക സന (ഇ.ഡി) ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ജില്ലാ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍ പറഞ്ഞു.

സ്‌കൂളുകള്‍, കോളെജുകള്‍ കേന്ദ്രീകരിച്ചാണ് സംരംഭകത്വ വികസന ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുക.നിലവില്‍ ജില്ലയില്‍ കോളെജുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂ ളുകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, പോളിടെക്നിക്, ഐ.ടി.ഐ എന്നിവിടങ്ങളിലായി 78 സംരംഭകത്വ വികസന (ഇ.ഡി) ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 25 അംഗങ്ങളാണ് ക്ലബ്ബുകളിലുള്ളത്. മികച്ച സംരംഭകനാകാനുള്ള ബോധവത്ക്കരണ ക്ലാസുകള്‍, വ്യവസായങ്ങളെ കുറിച്ചുള്ള വര്‍ക്ക്ഷോപ്പ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുട ങ്ങിയവയാണ് ക്ലബ്ബുകള്‍ മുഖേന സംഘടിപ്പിക്കുക. ഒരു സാമ്പത്തിക വര്‍ഷം ഒരു വി ദ്യാഭ്യാസ സ്ഥാപനത്തിന് 20,000 രൂപയാണ് ഗഡുക്കളായി നല്‍കുക. ആദ്യ ഗഡു വിനി യോഗിച്ച സര്‍ട്ടിഫിക്കറ്റ്, എക്സ്പെന്‍ഡീച്ചര്‍ സ്റ്റേറ്റ്മെന്റ് തുടങ്ങിയവ സമര്‍പ്പിക്കുന്ന തോടെ രണ്ടാം ഗഡു കൂടി അനുവദിക്കും.

നിലവില്‍ ഗ്രാന്‍ഡിനായി 28 അപേക്ഷകള്‍ ലഭിച്ചതില്‍ 19 എണ്ണം അനുവദിച്ചിട്ടുണ്ട്. ഒന്‍പതെണ്ണം ഡയറക്ടറേറ്റ് പരിശോധനയിലാണ്. 1,90,000 രൂപ 19 സ്ഥാപനങ്ങള്‍ക്ക് ആദ്യ ഗഡുവായി നല്‍കി. ഡയറക്ടറേറ്റില്‍ നിന്ന് തുക അനുവദിക്കുന്ന പക്ഷം പരിശോധന യിലുള്ള ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് കൂടി ഗ്രാന്‍ഡ് ലഭിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!