മണ്ണാര്‍ക്കാട്: ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പത്താമത് മുല്ലാസ് വെ ഡ്ഡിംഗ് സെന്റര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഡിസംബര്‍ 21ന് ആശുപത്രിപ്പടി ഒഎം ഷുഹൈബ് സ്മാരക സ്റ്റേഡിയത്തില്‍ (മുബാസ് ഗ്രൗണ്ട്) തുടക്കമാ കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന മത്സരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുളള 21 ടീമുകള്‍ മത്സ രിക്കും.ദിവസേന രാത്രി എട്ട് മണിക്ക് തുടങ്ങുന്ന മത്സരങ്ങള്‍ ഒരു മണിക്കൂര്‍ നീണ്ട് നില്‍ക്കും.ഓരോ ടീമിലും മൂന്ന് വിദേശ താരങ്ങളുണ്ടാകും.
സര്‍ക്കാരും വിവിധ വകുപ്പുകളും നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണമായും ഇരുമ്പില്‍ തീര്‍ത്ത താല്‍ക്കാലിക ഗ്യാലറിയാണ് കാണികള്‍ക്കായി ഒരു ക്കിയിട്ടുള്ളത്.പകല്‍ പോലെ തിളങ്ങുന്ന വെളിച്ച സംവിധാനങ്ങളും സജ്ജീകരിച്ചിട്ടു ണ്ട്.കാണികള്‍ക്കും കളിക്കാര്‍ക്കും ഉള്‍പ്പടെ രണ്ട് കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരി രക്ഷയും കമ്മിറ്റി ഉറപ്പാക്കിയിട്ടുള്ളതായും സംഘാടകര്‍ അറിയിച്ചു.പാസ് മുഖേനയാ ണ് പ്രവേശനം.സെവന്‍സ് ഫുട്‌ബോള്‍ അസേസിയേഷന്റെ അംഗീകാരത്തോടെ മണ്ണാ ര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഇത് പത്താമത്തെ വര്‍ഷമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.കഴിഞ്ഞ ഒമ്പത് ടൂര്‍ണമെന്റുകളിലായി ലഭിച്ച അമ്പത് ലക്ഷത്തി ല്‍പ്പരം രൂപ വിവിധ ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഫുട്‌ബോള്‍ ക്യാമ്പു കള്‍ക്കുമായി ചിലവഴിച്ചതായും സംഘാടകര്‍ അറിയിച്ചു.
21ന് വൈകീട്ട് എഴരയ്ക്ക് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.എംഎഫ്എ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനാകും.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണ ദാസ് മുഖ്യാതിഥിയായിരിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ, നഗര സഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,മുന്‍ ഡെപ്യുട്ടീ സ്പീക്കര്‍ ജോസ് ബേബി, എസ്എ ഫ്എ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിന്‍,നഗരസഭ കൗണ്‍സിലര്‍മാരായ ടി ആര്‍ സെബാസ്റ്റ്യന്‍,അമുദ,ഇബ്രാഹിം,മുല്ലാസ് എംഡി ഷാജി മുല്ലാസ്,വിവിധ രാഷ്ട്രീയ ക ക്ഷി നേതാക്കള്‍,സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം എസ്എഫ്എ സംസ്ഥാന സെ ക്രട്ടറി യു പി പുരുഷോത്തമന്‍,ജില്ലാ ജനറല്‍ സെക്രട്ടറി വാഹിദ് കുപ്പൂത്ത്,ട്രഷറര്‍ കെ കൃഷ്ണന്‍കുട്ടി,ജില്ലാ നേതാക്കളായ നസീര്‍ എടത്തനാട്ടുകര എംഎഫ്എ ജനറല്‍ സെക്ര ട്ടറി ഫിറോസ് ബാബു,ട്രഷറര്‍ എം സലീം മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധി ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.ഉദ്ഘാടന മത്സരത്തില്‍ എവൈസി ഉച്ചാരക്കടവും സബാന്‍ കോട്ടയ്ക്കലും തമ്മില്‍ മത്സരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ എംഎഫ്എ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി,സെക്രട്ടറി ഫിറോസ് ബാബു,ട്രഷറര്‍ സലീം,വൈസ് പ്രസിഡന്റ് ഇബ്രാഹിം,സെക്രട്ടറി സഫീര്‍ തച്ചമ്പാറ,നാസര്‍ മഞ്ചേരി,മുല്ലാസ് പ്രതിനി ധി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.