പഠനപിന്തുണക്കായി കെ ഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ്

മൂര്‍ക്കനാട്: സമ്പൂര്‍ണ വൈഫൈ ക്യാമ്പസായി മൂര്‍ക്കനാട് എഎംഎല്‍പി സ്‌കൂള്‍. സ്‌കൂളില്‍ ലഭ്യമായ അതിവേഗ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ രണ്ട് വൈഫൈ റൗട്ടറുകളുപയോഗിച്ച് സ്‌കൂള്‍ കാമ്പസ് മുഴുവന്‍ ലഭ്യമാവുന്ന രീതിയില്‍ സജീകരി ച്ചാണ് വൈ ഫൈ സംവിധാനമൊരുക്കിയത്.മുഴുവന്‍ ക്ളാസുകളിലും സ്‌കൂള്‍ കാ മ്പസിലും വൈഫൈ മുഖേന അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകും.

ക്ലാസ് മുറികളില്‍ സജീകരിച്ചിട്ടുള്ള 40 ഇഞ്ച് സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് എല്‍ ഇ ഡി ടിവികളിലേക്കു നേരിട്ട് ഇന്റര്‍നെറ്റ് കണക്ട് ചെയ്യുന്നതിനും ഐ ടി ലാബിലുള്ള ലാപ്‌ടോപ്പുകളിലേക്ക് ഈ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകും. ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും.സ്‌കൂള്‍ ഐ ടി കോഡിനേറ്റര്‍ നജീബ് മാസ്റ്ററുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ രണ്ടു വൈഫൈ റൗട്ടറുകള്‍ സ്ഥാപിച്ച് സ്‌കൂള്‍ കാമ്പസ് മുഴുവന്‍ വൈഫൈ ലഭ്യമാക്കുന്നതിനുള്ള നെറ്വര്‍ക്കിങ് സംവിധാനങ്ങള്‍ സജ്ജീകരിച്ചത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും മികച്ചതും ആധുനികവുമായ പഠന സംവിധാനങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ യാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് ഹെഡ്മാസ്റ്റര്‍ പി അബുറഹിമാന്‍ മാസ്റ്റര്‍ പറഞ്ഞു.

സമ്പൂര്‍ണ വൈഫൈ ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പിടിഎ എക്‌സികുട്ടീവ് അം ഗങ്ങളുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ പി ടി എ പ്രസിഡന്റ് പി ഷബീര്‍ നിര്‍വ്വഹിച്ചു.എസ് എസ് ജി ചെയര്‍മാന്‍ പി മൂസ, സ്‌കൂള്‍ മാനേജ്മെന്റ്‌റ് പ്രതിനിധി ഇ കെ അബ്ദുല്‍ റഷീ ദ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പിപി മൊയ്തു, പികെ മൂസ, പികെ മുഹമ്മദ്, വി ഷിഹാബ് എന്നിവരും അധ്യാപകരും ചടങ്ങില്‍ സംബന്ധിച്ചു. പഠന സംവിധാനങ്ങള്‍ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി സബ്ജില്ലയില്‍ ആദ്യമായി 2019 ല്‍ തന്നെ മുഴുവന്‍ ക്ലാസ്സുകളിലും അത്യാധുനിക ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവികള്‍ സ്ഥാപിച്ചും ഈ വര്‍ഷം ഹൈ ടെക് പ്രീപ്രൈമറി സംവിധാനം ഒരുക്കിയും മാതൃക തീര്‍ത്ത് ശ്രദ്ധേ യമായ വിദ്യാലയമാണ് മൂര്‍ക്കനാട് എ എം എല്‍ പി സ്‌കൂള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!