തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തി ക്കുന്ന പദ്ധതിയായ ജലജീവന്‍ മിഷന്‍ നടത്തിപ്പിനായി ആദ്യ ഘട്ടത്തില്‍ അനുവദിച്ച പണത്തിന്റെ രണ്ടാം വിഹിതം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി.കേന്ദ്രവിഹിതമായ 551 കോടി രൂപ ഉള്‍പ്പെടെ 1100 കോടി രൂപയാണ് മന്ത്രി ജല അതോറിറ്റിക്ക് കൈമാറിയത്.പദ്ധതി 2024 ഓടു കൂടി പൂര്‍ത്തിയാ ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എ മാരേയും പഞ്ചായത്ത് പ്രസിഡന്റ്മാരേയും ഉള്‍പ്പെടുത്തി അവലോകന യോഗം നടന്നു വരികയാ ണ്. ഇതിനോടകം 11 ജില്ലകളില്‍ അവലോകന യോഗം പൂര്‍ത്തിയായി.3 ജില്ലകളില്‍ ഉടന്‍ അവലോകന യോഗം ചേരും.