മണ്ണാര്‍ക്കാട്: തകര്‍ന്നു കിടക്കുന്ന ഒന്നാം മൈല്‍- ഗോവിന്ദാപുരം ക്ഷേത്രം റോഡും മല്ലി- പാലക്കണ്ണി റോഡും നന്നാക്കുന്നതിനായി ഫണ്ട് അനുവദിച്ചതായി എന്‍.ഷംസു ദ്ദീന്‍ എംഎല്‍എ അറിയിച്ചു.എംഎല്‍എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രാദേ ശിക വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്.ഒന്നാം മൈല്‍-ഗോവിന്ദാപുരം ക്ഷേത്രം റോഡിന് 20 ലക്ഷം രൂപയും മല്ലി-പാലക്കണ്ണി റോഡിന് 10 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത.
മണ്ണാര്‍ക്കാട് നഗരസഭയിലെ ഒന്നാംമൈല്‍ വാര്‍ഡില്‍പ്പെട്ട ഒന്നാം മൈല്‍-ഗേവിന്ദാപു രം ക്ഷേത്രം റോഡ് തകര്‍ന്നിട്ട് കാലങ്ങളായി.ഒന്നാം മൈല്‍ മുതല്‍ ഗോവിന്ദാപുരം വരെയാണ് റോഡ് തര്‍ന്നിരിക്കുന്നത്.ക്ഷേത്രത്തിന് മുന്നിലുള്ള വളരെ കുറച്ച ഭാഗത്ത് മാത്രമാണ് ടാറിങും കുറച്ച് ഭാഗത്ത് കോണ്‍്ക്രീറ്റ് ചെയ്തിട്ടുണ്ട്.പൊളിഞ്ഞ് കിടക്കുന്ന ബാക്കി ഭാഗമാണ് യാത്രാദുരിതം തീര്‍ക്കുന്നത്.വലിയ കുഴികള്‍ ഇല്ലെങ്കിലും റോഡ് മുഴുവന്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ ഓട്ടോറിക്ഷ പോലും ഇവിടേക്ക് സവാരി വരാന്‍ മടിക്കുന്ന സാഹചര്യമുണ്ട്.മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ്,പാര്‍ത്ഥസാരഥി ക്ഷേത്രം എന്നിവടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്.മഴക്കാലത്ത് ചെളി നിറഞ്ഞും വേനല്‍ക്കാലത്ത് പൊടിശല്ല്യവും കാരണം ഈ റോഡ് നാട്ടുകാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ വേണ്ടാംകുര്‍ശ്ശി വാര്‍ഡില്‍പ്പെടുന്ന മല്ലി-പാലക്കണ്ണി റോഡിലും യാത്രാ ദുരിതമുണ്ട്.വര്‍ഷങ്ങളായി ഈ റോഡ് തകര്‍ച്ച നേരിടുന്നു.ഒന്നര കിലോ മീറ്ററോളം ദൂരം വരുന്ന ഈ റോഡില്‍ ടാറിങ് പാടെ ഇല്ലാതായി കിടക്കുന്ന ഭാ ഗങ്ങളിലൂടെയുള്ള യാത്ര പ്രയാസകരമാണ്.റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആ വശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഈ റോഡിനായി ഗ്രാമ പഞ്ചായത്തും പത്ത് ല ക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.രണ്ട് റോഡുകളുടെയും നവീകരണത്തിന് തുക അ നുവദിച്ച എംഎല്‍എയുടെ നടപടി നാടിന് ആശ്വാസം പകരുകയാണ്.