മണ്ണാര്‍ക്കാട്: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അഞ്ചു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ ത്ഥികളെ കൂടി ഉള്‍പ്പെടുത്തി.നിലവില്‍ 8 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പഠനമുറി നല്‍കിയിരുന്നത്.120 ചതുരശ്രയടി വിസ്തീര്‍ണമുള്ള പഠനമുറിയെന്നത് സ്ഥല സൗകര്യ മില്ലാത്ത സാഹചര്യത്തില്‍ 100 ചതുരശ്രയടിയായി നിര്‍മിക്കാമെ ന്നതടക്കം മാനദണ്ഡങ്ങളില്‍ സമഗ്രമായ ഭേദഗതികളും വരുത്തി യിട്ടുണ്ട്.
15 വര്‍ഷം വരെ കാലപ്പഴക്കമുള്ള വീടുകളുടെ മുകളിലത്തെ നി ലയില്‍ പഠനമുറി നിര്‍മിക്കാന്‍ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍ കാന്‍ പട്ടികജാതി വകുപ്പ് നിയമിച്ച അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി. 15 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള വീടുകള്‍ക്ക് എല്‍എസ്ജിഡി അസി. എഞ്ചിനീയറുടെ സര്‍ട്ടിഫിക്കറ്റ് വേണം. അപേക്ഷകള്‍ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം പട്ടികജാതി വികസന ഓഫീസര്‍ക്ക് രക്ഷാകര്‍ത്താവ് നല്‍കണം. പന്ത്രണ്ടാം ക്ലാസിലെ കുട്ടികളുടെ അപേക്ഷകള്‍ക്ക് മുഖ്യ പരിഗ ണന ലഭിക്കും.വീടിന്റെ വിസ്തീര്‍ണ്ണം ഏറ്റവും കുറവുള്ള കുടും ബം,ഒന്നിലധികം പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥികളായ കുടുംബം, വിധവ കുടുംബനാഥയായ കുടുംബം, കിടപ്പ് / മാരക രോഗികളുള്ള കുടുംബം, ഒന്നിലധികം വിദ്യാര്‍ത്ഥികളുള്ള കുടുംബം തുടങ്ങിയ വര്‍ക്ക് മുന്‍ഗണന ലഭിക്കും.
രണ്ട് ലക്ഷം രൂപയാണ് പഠനമുറിക്ക് നല്‍കുന്നത്.പട്ടികജാതി വിഭാ ഗം ജനങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിന് മികച്ച പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് പഠന മുറി പദ്ധതി വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.