തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യമായി തത്സ മയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ചു നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ,സൗത്ത് ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റാണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തത്സമയം പശ്ചാത്തലസംഗീതമൊരുക്കുന്നത്.
ഹോളിവുഡിൽ നൂറാം വാർഷികം ആഘോഷിക്കുന്ന ആദ്യ മില്യ ണ്‍ ഡോളര്‍ ചിത്രമായ ഫൂളിഷ് വൈവ്സ് ,എഫ്.ഡബ്ല്യു മുര്‍ണോവി ന്റെ നിശ്ശബ്ദ ഹൊറര്‍ ചിത്രം നോസ്‌ഫെറാറ്റു, ജര്‍മന്‍ റൊമാന്റിക് ചിത്രം ദ വുമണ്‍ മെന്‍ യേണ്‍ ഫോര്‍ ,എക്കാലത്തെയും മികച്ച സ്വീ ഡിഷ് ചിത്രമായി നിരൂപകർ വിലയിരുത്തുന്ന ദ ഫാന്റം കാര്യേജ്, തിയോഡര്‍ ഡ്രയറുടെ ഹൊറര്‍ കോമഡി ദ പാര്‍സണ്‍സ് വിഡോ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
ധനമോഹിയായ ആള്‍മാറാട്ടക്കാരന്റെ കഥയാണ് എറിക് വോണ്‍ സ്ട്രോഹെയിമിന്റെ ഫൂളിഷ് വൈവ്സ് എന്ന ചിത്രം പ്രമേയമാക്കുന്നത്. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുളയുടെ ആദ്യ ചലച്ചിത്ര രൂപമാണ് നൂറ്റാണ്ടു പിന്നിടുന്ന നോസ്‌ഫെറാറ്റു . ഹെന്റി, സ്റ്റാഷ എന്നിവരുടെ ജീവിതമാണ് കര്‍ട്ടിസ് ബേണ്‍ഹാര്‍ഡ്റ്റിന്റെ ദ വുമണ്‍ മെന്‍ യേണ്‍ ഫോറിന്റെ ഇതിവൃത്തം.