തിരുവനന്തപുരം: യുദ്ധത്തിൽ തകർന്ന ഗ്രാമത്തിലേക്ക് സ്വന്തം വീട് തേടി പോകുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഇസ്രയേൽ ചിത്രം ബിറം , ഹംഗേറി യൻ സംവിധായകൻ ജാബിർ ബെനോ ബർനയിയുടെ സനോസ് – റിസ്‌ക്സ് ആൻഡ് സൈഡ് എഫക്ട്സ് എന്നീ ചിത്രങ്ങളുടെ ലോകത്തി ലെ ആദ്യ പ്രദർശനം രാജ്യാന്തര ചലച്ചിത്ര മേളയിൽ.കാമില്ലേ ക്ലാവേൽ ആണ് ബിറത്തിന്റെ സംവിധായിക.
ആസ്സാമീസ് ചിത്രം അനൂർ , ബംഗാളി ചിത്രം ശേഷ് പാത എന്നിവ ഉൾപ്പടെ 13 ചിത്രങ്ങളാണ് മേളയിൽ ആദ്യ പ്രദർശനത്തിനെത്തു ന്നത്. മൊഞ്ജുള്‍ ബറുവയാണ് റിട്ട.അധ്യാപികയുടെ ഒറ്റപ്പെട്ട ജീവിതം പ്രമേയമാക്കിയ ചിത്രത്തിന്റെ സംവിധായിക . അനുരാധാ ശർമ്മ പൂജാരിയുടെ ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
മലയാളത്തിൽനിന്നും എട്ടു ചിത്രങ്ങളാണ് ആദ്യ പ്രദർശനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത് . ലിജോ ജോസ് പെല്ലിശ്ശേരിയിടെ നൻ പകൽ നേരത്ത് മയക്കം, സനൽ കുമാർ ശശിധരൻ ചിത്രം ‘വഴക്ക്’, സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘ആണ്’ , നവാഗത സംവിധായ കരായ തമാർ കെ വി സംവിധാനം ചെയ്ത ആയിരത്തിയൊന്നു നുണകൾ, അമൽ പ്രാസി ചിത്രം ബാക്കി വന്നവർ, പ്രതീഷ് പ്രസാദ് ചിത്രം നോർമൽ, അരവിന്ദ്. എച്ച് സംവിധാനം ചെയ്ത ഗ്രേറ്റ് ഡിപ്രഷൻ , സതീഷ് ബാബുസേനൻ സന്തോഷ് ബാബു സേനൻ എന്നിവർ ചേർ ന്ന് ഒരുക്കിയ ‘ഭാര്യയും ഭർത്താവും മരിച്ച മക്കളും’ എന്നിവയുടെ യും ലോകത്തിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.