മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ മേഖലയെ അവതാളത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയ പരിഷ്‌കാരങ്ങളും അധ്യാ പക ദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെ ട്ടു.വിദ്യാഭ്യാസ രംഗത്തെ നയവൈകല്യങ്ങള്‍ക്കെതിരെയുള്ള പ്ര ക്ഷോഭ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച വിദ്യാലയങ്ങളില്‍ സമര പ്രഖ്യാപനവും ഉപജില്ലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണയും ജനുവരി 10ന് ജില്ലാ ധര്‍ണയും 18 ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നട ത്തും.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് സി.എച്ച്.സുല്‍ഫിക്കറലി അധ്യക്ഷനാ യി. ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് പ്രക്ഷോഭ പരിപാടികള്‍ വിശദീകരിച്ചു.ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്,ട്രഷറര്‍ കെ. ജി. മണികണ്ഠന്‍,പി.അന്‍വര്‍ സാദത്ത്, കെ എം സ്വാലിഹ, എന്‍.ഷാന വാസലി,ഇ. ആര്‍ അലി, കെ.എ.മനാഫ്, മുനീര്‍ താളിയില്‍,കെ.ടി യുസഫ്, യു ഷംസുദ്ദീന്‍, പി മുഹമ്മദാലി,ഇ.കെ.സമദ്,ടി.പി.മന്‍സൂര്‍, സി.കെ റിയാസ്, പി.ഹംസ,ഷമീര്‍ മണലടി,കെ.സാബിറ, ഇ.കെ. അ സ്‌കര്‍,പി.അബ്ദുല്‍ നാസര്‍, കെ.ടി.ഹാരിസ്,പി.സിദാന്‍, കെ.വി. ഇല്യാസ്, കെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.