കോങ്ങാട്: രക്ഷാപ്രവര്‍ത്തന രംഗത്ത് ജനകീയ പങ്കാളിത്തം ഉറപ്പാ ക്കാന്‍ ജില്ലയിലെ ആപ്ത മിത്ര സന്നദ്ധ സേന അംഗങ്ങള്‍ക്ക് പരിശീ ലനമാരംഭിച്ചു.ദുരന്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രാ ദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആപ്ത മിത്ര പദ്ധതിയില്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസിനാണ് പരിശീലന പരിപാടികളുടെ ചുമതലയുള്ളത്.
ജില്ലയിലെ പത്ത് ഫയര്‍ സ്റ്റേഷനുകളുടെ മുപ്പത് വീതം വളണ്ടിയര്‍ മാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.ഇവര്‍ക്ക് 12 ദിവസത്തെ പരി ശീലനമാണ് നല്‍കുന്നത്.ആറ് ദിവസം നീണ്ട് നില്‍ക്കുന്ന പരിശീല നം അതത് ഫയര്‍സ്റ്റേഷനുകള്‍ക്ക് കീഴിലാണ് പൂര്‍ത്തിയാക്കുക. സം സ്ഥാന തല പരിശീലനവുമുണ്ടാകും.
കോങ്ങാട് അഗ്നിരക്ഷാ നിലയത്തിന് കീഴിലുള്ള വളണ്ടിയര്‍മാര്‍ക്കു ള്ള പരീശിലന പരി പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അജി ത്ത് ഉദ്ഘാടനം ചെ യ്തു.സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് സി ആര്‍ ജയ കുമാര്‍ അധ്യക്ഷനായി.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സനല്‍,രമ്യ തുടങ്ങി യവര്‍ ക്ലാസ്സെടുത്തു.
ആചരിച്ചു
കോങ്ങാട്:അഗ്നിരക്ഷാ നിലയത്തില്‍ കേരള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സ് റെയിസിങ് ഡേ ആചരിച്ചു.
സ്‌റ്റേഷന്‍ ഓഫീസര്‍ സി ആര്‍ വിജയകുമാര്‍ പതാക ഉയര്‍ത്തി. പ്രതിജ്ഞയെടുത്തു.സാമൂഹ്യ ആരോഗ്യ കേന്ദ്രം പരിസരത്ത് ശുചീകരണ പ്രവര്‍ത്തനവും നടത്തി.