കോട്ടോപ്പാടം: കാട്ടാനശല്ല്യം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കച്ചേരിപ്പറമ്പ് തോട്ടപ്പായിക്കുന്ന് പാതയോരത്തെ കുറ്റിക്കാടുകള്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെട്ടിനീക്കി. കരടി യോട്,തോട്ടപായിക്കുന്ന് ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍ പ്പടെയുള്ളവര്‍ ബസ് കയറുന്നതിനും മറ്റുമായി ഈ പാതയിലൂടെ കാ ല്‍നടയായി സഞ്ചരിക്കാറുണ്ട്.ഒന്നര കിലോ മീറ്ററോളം ദൂരം വരുന്ന പാത വനമേഖലയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.കോട്ടാണി വനമേഖലയില്‍ നിന്നും കാട്ടാനകള്‍ പാതയിലേക്ക് ഇറങ്ങുന്നത് പതിവാണ്.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കച്ചേരിപ്പറ മ്പ് വനസംരക്ഷണ സമിതി പ്രദേശവാസികള്‍, പൊതുപ്രവര്‍ത്ത കര്‍,വനംവകുപ്പ് എന്നിവരുടെ സഹകരണത്തോടെ പാതയോരത്തെ പൊന്തക്കാടുകള്‍ വെട്ടിത്തെളിച്ചത്.ഇതോടെ വന്യജീവികള്‍ പൊ ന്തക്കാടുകളില്‍ തമ്പടിക്കുന്നത് ഒഴിവാകുന്നത് മാത്രമല്ല യാത്രക്കാ ര്‍ക്ക് ആനകളുടെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെ ടാനും സഹായമാകുമെന്ന് തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറ സ്റ്റ് ഓഫീസര്‍ കെ സുനില്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച കച്ചേരിപ്പറമ്പ് നെല്ലിക്കുന്ന് ഭാഗത്ത് കാളപ്പൂട്ടിനിടെ പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണമുണ്ടാവുകയും ഒരാള്‍ക്ക് പരി ക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാ ണ് പ്രശ്്‌നബാധിത മേഖലയിലെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാ ന്‍ ധാരണയായത്.നെല്ലിക്കുന്ന് മുതല്‍ മണ്ണാത്തി വരെയുള്ള ഭാഗ ത്തെ അടിക്കാട് വെട്ടിനീക്കല്‍ പ്രവര്‍ത്തി വനപാലകരുടെ നേതൃ ത്വത്തില്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയാ യാണ് ഇന്ന് വനസംരക്ഷണ സമിതിയും രംഗത്തിറങ്ങിയത്. ഡെപ്യൂ ട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.സുനില്‍ കുമാര്‍, ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ ഗ്രേഡ് യു.ജയകൃഷ്ണന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫസര്‍ എം. ജഗദീഷ്,വനം സംരക്ഷണ സമിതി പ്രസിഡന്റ് ഇല്ല്യാസ് താളിയി ല്‍,സെക്രട്ടറി എസ്.പ്രസാദ്,ടി.കെ ഇപ്പു എന്നിവര്‍ നേതൃത്വം നല്‍ കി.
