മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആ ധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രി ക്ക് വെരിഫിക്കേഷന്‍. ഇതിനായി രജിസ്ട്രേഷന്‍ (കേരള) ചട്ടങ്ങളി ല്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.ആധാര കക്ഷി കളുടെ സമ്മതത്തോടെയുള്ള ‘സമ്മതം അടിസ്ഥാനമാക്കിയുള്ള ആധാര്‍ പ്രാമാണീകരണ സേവനം’ ആണ് ഇതിനായി ഉപയോഗ പ്പെടുത്തുന്നത്.

നിലവില്‍ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെ യും, ആധാര കക്ഷികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡു മാണ് ആശ്രയിക്കുന്നത്. ആധാര രജിസ്ട്രേഷന്‍ സമയത്ത് സാക്ഷി എഴുതുന്ന രീതി പുതിയ സംവിധാനം നിലവില്‍ വരുന്നതോടുകൂടി അവസാനിക്കും. രജിസ്ട്രേഷന്‍ നടപടിക്രമം ലളിതവല്‍ക്കരിക്കു ന്നതിന് സഹായകരമാകുന്ന ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍ നടപ്പാക്കുന്നതോടുകൂടി ആള്‍മാറാട്ടം പൂര്‍ണ മായും തടയാനാകും. ഇത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഉള്‍ പ്പെടെയുള്ളതില്‍ വകുപ്പിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ സഹാ യിക്കും.

പുതിയ സംവിധാനം ആദ്യം തിരഞ്ഞെടുത്ത സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടപ്പിലാക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്നും രജിസ്ട്രേഷന്‍ ഐ.ജി. കെ. ഇമ്പശേഖര്‍ അറിയിച്ചു. പുതിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് സുതാര്യവും കുറ്റമറ്റതും മികവുറ്റതുമായ സേവനങ്ങള്‍ ഉറപ്പാക്കി വകുപ്പ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!