പാലക്കാട്: സാധാരണ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പുറമേ കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് സ്വിഫ്റ്റ് ബസുകള്‍ പാലക്കാട് ഡി പ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് അറിയിച്ചു.പാലക്കാട്-ബെംഗളൂരു, പാല ക്കാട്-മംഗലാപുരം സര്‍വീസുകളാണ് നിലവിലുള്ളത്. സൂപ്പര്‍ഫാസ്റ്റി ന് മുകളിലുള്ള സൂപ്പര്‍ ക്ലാസ് ബസുകളാണ് സ്വിഫ്റ്റ് ബസുകള്‍. ഡീ ലക്സ്, സ്‌കാനിയ പോലെ ആധുനിക സംവിധാനങ്ങള്‍ ഉള്ള ബസുക ള്‍ ആണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ്. കഴിഞ്ഞ മെയ് മാസം മുത ലാണ് സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചത്. പാലക്കാട് നിന്ന് ബംഗളൂരു വിലേക്ക് രാത്രി ഒന്‍പതിനും മംഗലാപുരത്തേക്ക് രാത്രി 9.20 നും സ്വി ഫ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.യാത്രക്കാര്‍ക്കായി ലഘു ഭക്ഷണവും ബസില്‍ വിതരണം ചെയ്യുന്നുണ്ട്. enteksrtc ആപ്പ് മുഖേ നയും keralartc.com ലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ബജറ്റ് ടൂറിസം: 50-ാമത് നെഫര്‍റ്റിറ്റി യാത്ര നാളെ
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ 50-ാമത് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര നാളെ (നവംബര്‍ 30) നടക്കും. ഇതോടെ കഴിഞ്ഞ 10 മാസത്തിനിടെ 50 യാത്രകള്‍ സംഘടിപ്പിച്ച ആദ്യ യൂണിറ്റായി പാലക്കാട് മാറും. ഇത്രയും യാത്രകളിലായി 2007 പേരാണ് അറബിക്കടലിന്റെ ഓളപ്പരപ്പില്‍ യാത്ര ചെയ്തത്. നെഫര്‍ റ്റിറ്റി യാത്രകളിലൂടെ മാത്രം 70 ലക്ഷം രൂപ പാലക്കാട് സെല്‍ സമാ ഹരിച്ചു.അടുത്ത യാത്രകള്‍ ഡിംസംബര്‍ 12, 19, 27 തീയതികളിലും ന്യൂഇയര്‍ സ്‌പെഷല്‍ യാത്ര ഡിസംബര്‍ 31 നും നടക്കുമെന്ന് ബജറ്റ് ടൂറിസം ജില്ലാ കോര്‍ഡിനേറ്റര്‍ വിജയ് ശങ്കര്‍ അറിയിച്ചു. ഫോണ്‍: 9947086128.