മണ്ണാര്‍ക്കാട്: അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നടത്തിവരുന്ന വി ദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ഫ്‌ളെയിമിന്റെ രണ്ടാം ഘട്ടം തുടങ്ങി.മൂന്ന് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് വേണ്ടിയുള്ള ട്രെയിനിം ഗിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി എം. എല്‍.എ അറിയിച്ചു.കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്, കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്,കേരള ലോ എന്‍ട്രന്‍സ് പരീക്ഷ എന്നിവ നേടുന്നതിനുളള പരിശീലന പരിപാടി ജനുവരിയില്‍ ആരംഭിക്കും.അതിനു വേണ്ടിയുള്ള സ്‌ക്രീനിങ് ടെസ്റ്റ് ഡിസംബ റില്‍ നടത്തും.1500 കുട്ടികള്‍ക്ക് ഇതുവരെ എന്‍.എം.എം.എസ്, എന്‍.ടി.എസ്.ഇ സ്‌കോളര്‍ഷിപ്പുകളുടെ ട്രെയിനിങ് നല്‍കി കഴി ഞ്ഞു.100 കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയും പൂര്‍ത്തിയാക്കി. ഇത് സംബന്ധിച്ച് മണ്ണാര്‍ക്കാട് നടന്ന അവലോകന യോഗത്തില്‍ കെ.വി മുഹമ്മദ് യാസീന്‍, ഡോ. ടി. സൈനുല്‍ ആബിദ്, കെ.ജി ബാബു, ഹമീദ് കൊമ്പത്ത്, സിദ്ദീക്ക് പാറോക്കോട്, മുഹമ്മദാലി. എം, സലീം നാലകത്ത്, മുഹമ്മദ് അഷ്‌റഫ് പി.എം, ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, ഷമീര്‍ മാസ്റ്റര്‍, ബിനീഷ്.ടി, ഹനീഫ്ഷാ, അമാന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.